Latest News

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന്; നാലുപേര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന്; നാലുപേര്‍ അറസ്റ്റില്‍
X

കോഴിക്കോട്: പേരാമ്പ്ര സ്വദേശിനിയായ പതിനേഴുകാരിയെ കൂട്ടബലാത്സംഗംചെയ്‌തെന്ന കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കയണ്ണ ചോലക്കര മീത്തല്‍ മിഥുന്‍ ദാസ് (19), വേളം പെരുമ്പാട്ട് മീത്തല്‍ സി കെ ആദര്‍ശ് (22) എന്നിവരും ഒരു 17 വയസ്സുകാരനുമാണ് അറസ്റ്റിലായത്. ഇതില്‍ അഭിഷേക് മൂന്നാംതവണയാണ് പോക്‌സോ കേസില്‍ പ്രതിയാകുന്നത്.

ഈവര്‍ഷം ഏപ്രില്‍ മാസത്തിലാണ് അഭിഷേകമായി യുവതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. പിന്നീട് മിഥുന്‍ദാസിന്റെ കായണ്ണയിലുള്ള വീട്ടില്‍ പെണ്‍കുട്ടി എത്തി. അവിടെ വച്ചാണ് പീഡനം നടന്നതെന്ന് പരാതി പറയുന്നു. പ്രായപൂര്‍ത്തിയായ പ്രതികളെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പതിനേഴുകാരനായ പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് വിട്ടു.

Next Story

RELATED STORIES

Share it