Latest News

16 ഒഴിവുകള്‍, 21 സ്ഥാനാര്‍ത്ഥികള്‍; നാല് സംസ്ഥാനങ്ങള്‍ നാളെ രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക്

16 ഒഴിവുകള്‍, 21 സ്ഥാനാര്‍ത്ഥികള്‍; നാല് സംസ്ഥാനങ്ങള്‍ നാളെ രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക്
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. നാല് സംസ്ഥാനങ്ങളിലായി 16 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പിലൂടെ രാജ്യസഭയില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമമാണ് ബിജെപിയുടേത്. നിലവില്‍ ലോക്‌സഭയില്‍നിന്ന് വ്യത്യസ്തമായി രാജ്യസഭയില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷമില്ല.

57 സീറ്റാണ് രാജ്യസഭയില്‍ ഒഴിവുളളത്. അതില്‍ 41 സീറ്റുകളുടെ വിധി പുറത്തുവന്നുകഴിഞ്ഞു. 41 പേര്‍ എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുപി, തമിഴ്‌നാട്, ബീഹാര്‍, ആന്ധ്ര, മധ്യപ്രദേശ്, ഒഡീഷ, ഛത്തിസ്ഗഢ്, പഞ്ചാബ്, തെലങ്കാന, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് എതിരാളികളില്ലാത്തതിനാല്‍ ഫലം പ്രഖ്യാപിച്ചുകഴിഞ്ഞത്.

ബാക്കിയുള്ള 16 എണ്ണത്തില്‍ നാളെ തിരഞ്ഞെടുപ്പ് നടക്കും.

രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങൡലുള്ള ഒഴിവുകളിലേക്കുളള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.

Next Story

RELATED STORIES

Share it