വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 14കാരി പ്രസവിച്ചു; പീഡിപ്പിച്ചത് ബന്ധുവെന്ന് പരാതി
ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടി
പത്തനംതിട്ട: അടിമാലി താലൂക്ക് ആശുപത്രിയില്‍ 14കാരി പ്രസവിച്ചു. ഇന്നലെ വൈകിട്ടാണ് ബൈസന്‍ വാലി സ്വദേശിനിയായ വിദ്യാര്‍ഥിനി അടിമാലി താലൂക്ക് ആശുപത്രിയില്‍ ആണ്‍ കുഞ്ഞിനെ പ്രസവിച്ചത്. ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടി. ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചുപോയതാണ്. അമ്മ പെരുമ്പാവൂരില്‍ വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. കൊവിഡ് കാലത്തിനു മുമ്പ് അമ്മക്കൊപ്പമായിരുന്നു കുട്ടിയും താമസിച്ചിരുന്നത്. കൊവിഡായതോടെ പെണ്‍കുട്ടിയെ ബൈസണ്‍വാലിയിലെ ബന്ധു വീട്ടിലാക്കുകയായിരുന്നു.
പീഡനത്തിനിരയാക്കിയ ബന്ധുവിന് നാലും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. 2020 ഡിസംബറില്‍ ഈ വീട്ടില്‍ വെച്ച് ബന്ധു തന്നെയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ശേഷം ഗര്‍ഭിണിയായ വിവരവും മറച്ചുവെച്ചു. ഇന്നലെ പെണ്‍കുട്ടിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ പ്രസവിക്കുകയും ചെയ്തു.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT