ഷവര്‍മ കഴിച്ച 14 കാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു; 13 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചികിത്സയില്‍

ചെന്നൈ: ചിക്കന്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 14 വയസുകാരി മരിച്ചു. തമിഴ്‌നാട്ടിലെ നാമക്കലിലാണ് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചത്. പ്രദേശത്തെ ഒരു റസ്റ്റോറന്റില്‍ നിന്ന് പിതാവ് പെണ്‍കുട്ടിക്ക് ഷവര്‍മ വാങ്ങി നല്‍കിയിരുന്നു. ഷവര്‍മ കഴിച്ച ശേഷമാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കല്‍ വിദ്യാര്‍ഥികളും ചികിത്സയിലാണെന്ന് പോലിസ് പറയുന്നു.
ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ പിതാവ് റസ്റ്റോറന്റില്‍ നിന്ന് വീട്ടിലേക്ക് ഭക്ഷണം വാങ്ങിക്കൊണ്ടുവന്നത്. രാത്രിയോടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കരുതി തിങ്കളാഴ്ചയോടെ വീട്ടിലേക്ക് തിരിച്ചെത്തി. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
ഭക്ഷ്യവിഷബാധയേറ്റവരില്‍ ഏറെയും ഗ്രില്‍ഡ് ചിക്കന്‍, തന്തൂരി ചിക്കന്‍, ഷവര്‍മ എന്നിവയില്‍ ഏതെങ്കിലും കഴിച്ചവരാണ്. ഉദ്യോഗസ്ഥര്‍ റെസ്റ്റോറന്റില്‍ റെയ്ഡ് നടത്തി ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
തമിഴ് നടനും സംവിധായകനുമായ മാരിമുത്തു ഹൃദയാഘാതത്തെ തുടര്‍ന്ന്...
8 Sep 2023 5:58 AM GMTസിനിമാ-സീരിയല്‍ താരം അപര്‍ണാ നായര്‍ തൂങ്ങിമരിച്ച നിലയില്‍
1 Sep 2023 4:45 AM GMTഅല്ലു അര്ജുന് മികച്ച നടന്; ആലിയ ഭട്ടും കൃതി സാനോണും നടിമാര്‍
24 Aug 2023 1:15 PM GMTയുവ ഹിന്ദി, തമിഴ് നടന് പവന് ഹൃദയാഘാതം മൂലം മരിച്ചു
19 Aug 2023 9:58 AM GMTജെസി ഡാനിയേല്‍ പുരസ്കാരം സംവിധായകന് ടിവി ചന്ദ്രന്
29 July 2023 11:17 AM GMTചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന് ചാപ്ലിന് അന്തരിച്ചു
22 July 2023 7:51 AM GMT