Latest News

യുക്രെയ്‌നില്‍ നിന്ന് 12 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി നാട്ടിലെത്തി

യുക്രെയ്‌നില്‍ നിന്ന് 12 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി നാട്ടിലെത്തി
X

കൊച്ചി; യുക്രെയ്‌നില്‍ നിന്ന് 12 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി നാട്ടിലെത്തി. കൊച്ചിയില്‍ വൈകിട്ട് 5.20ലെ വിമാനത്തില്‍ ആറ് വിദ്യാര്‍ത്ഥികളും കോഴിക്കോട് ഒരു വിദ്യാര്‍ത്ഥിയും എത്തി. അഞ്ച് വിദ്യാര്‍ത്ഥികള്‍ വൈകിട്ടോടെ ഡല്‍ഹിയിലെത്തി. ഇവര്‍ രാത്രിയോടെ തിരുവനന്തപുരത്തെത്തും.

ആദര്‍ശ് അലക്‌സ്, പഴയടത്ത് സുരേന്ദ്രനാഥന്‍ വേണുഗോപാല്‍, അനഘശ്രീ പാര്‍വതി, ഷോണ്‍ ജോണ്‍, എല്‍ന, അബിയ സാമുവല്‍ എന്നിവരാണ് കൊച്ചിയിലെത്തിയത്. ലദീദ വി കോഴിക്കോടെത്തി. അബിന്‍ അശോക്, ബിനുഷ, അക്ഷയ് ലാല്‍, ജസ്റ്റിന്‍ രാജ് ഫിലോബായ് ജെന്‍സി, മുഹമ്മദ് അലി ഷാജഹാന്‍ എന്നിവരാണ് തിരുവനന്തപുരത്തെത്തുക.

Next Story

RELATED STORIES

Share it