Latest News

അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട 119 ഇന്ത്യക്കാര്‍ വരും ദിസങ്ങളില്‍ ഇന്ത്യയിലെത്തും

അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട 119 ഇന്ത്യക്കാര്‍ വരും ദിസങ്ങളില്‍ ഇന്ത്യയിലെത്തും
X

ചണ്ഡീഗഢ്: അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട 119 ഇന്ത്യക്കാര്‍ വരും ദിസങ്ങളില്‍ ഇന്ത്യയിലെത്തും.ഫെബ്രുവരി 15 ശനിയാഴ്ച ഒരു വിമാനവും ഞായറാഴ്ച 16 ന് മറ്റൊരു വിമാനവും അമൃത്സറിലെ ഗുരു റാം ദാസ് ഇന്റന്‍ഷണല്‍ വിമാനത്താവളത്തില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു

നാടുകടത്തപ്പെട്ടവരില്‍ 67 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരും, 33 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും, എട്ട് പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരും, മൂന്ന് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരും, രണ്ട് പേര്‍ രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരും, ഓരോരുത്തര്‍ വീതം ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്.

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം യുഎസില്‍ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ സംഘമാണിത്. ഫെബ്രുവരി 5 ന് അമൃത്സറില്‍ എത്തിയ ആദ്യ സംഘത്തില്‍ 104 ഇന്ത്യക്കാരുണ്ടായിരുന്നു, അവര്‍ കൈകള്‍ ബന്ധിച്ച് കാലുകള്‍ ചങ്ങലയിട്ട് ബന്ധിക്കപ്പെട്ട നിലയിലായിരുന്നു എത്തിയത്. ഇത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി.

നിയമവിരുദ്ധമായി യുഎസില്‍ കഴിഞ്ഞ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെടുക്കാന്‍ ഇന്ത്യ പൂര്‍ണ്ണമായും തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.




Next Story

RELATED STORIES

Share it