Latest News

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് പൊതുഖജനാവില്‍നിന്ന് അനുവദിച്ചത് 115.15 കോടി രൂപ

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് പൊതുഖജനാവില്‍നിന്ന് അനുവദിച്ചത് 115.15 കോടി രൂപ
X

തിരുവന്തപുരം: 2019 അവസാനം പൊട്ടിപ്പുറപ്പെട്ട കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് അനുവദിച്ചത് 115.15 കോടി രൂപ. വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കാണ് ഇത്രയും തുക അനുവദിച്ചത്. സി എച്ച് കുഞ്ഞമ്പുവിന്റെ നിയമസഭയിലെ ചോദ്യത്തിന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനാണ് മറുപടി നല്‍കിയത്.

കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് അടച്ച് പൂട്ടപ്പെട്ട ആരാധനാലയങ്ങള്‍ വരുമാനമില്ലാതെ കഷ്ടതയനുഭവിച്ച ഘട്ടത്തില്‍ സഹായധനം അനുവദിച്ചിരുന്നുവോ; വിശദാംശം അറിയിക്കാമോ? എന്നായിരുന്നു സി എച്ച് കുഞ്ഞമ്പു എംഎല്‍എ ചോദിച്ചത്.

പണം അനുവദിച്ചുവെന്ന് മന്ത്രി മറുപടി നല്‍കി. അതിന്റെ വിശദാംശങ്ങളും ജൂലൈ 12ാം തിയ്യതി മന്ത്രി നിയമസഭയില്‍ വച്ചു.

നല്‍കിയ വിവരമനുസരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 110 കോടി രൂപയുടെ ധനസഹായം ഘടുക്കളായി അനുവദിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 25 കോടി, മലബാര്‍ ദേവസ്വം ബോര്‍ഡിന് 20 കോടി കൂടല്‍ മാണിക്യം ക്ഷേത്രത്തിന് 15 ലക്ഷം എന്നിങ്ങനെയായിരുന്നു വകതിരിച്ച കണക്ക്.

കൂടാതെ ക്ഷേത്രങ്ങളോടനുബന്ധിച്ച കാവ്, കുളം, ആല്‍ത്തറ എന്നിവ നവീകരിക്കാന്‍ ഒരു കോടി വേറെയും അനുവദിച്ചു. ഇതിനുവേണ്ടി കിഫ്ബി വഴി ധനസഹായവും ആലോചനയിലുണ്ട്.

ഇപ്പോള്‍ത്തന്നെ ക്ഷേത്രനിര്‍മാണത്തിന് കിഫ്ബിയില്‍നിന്ന് ഫണ്ടനുവദിച്ചിട്ടുണ്ട്. നിലക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, കഴക്കൂട്ടം എന്നീ ക്ഷേത്രങ്ങളിലാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടത്തുന്നത്. ജൂലൈ 12ന് മോന്‍സി ജോസഫ് ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പള്ളികള്‍ക്ക് പൊതുഖജനാവില്‍നിന്ന് പണം നല്‍കുന്നുവെന്ന ആരോപണം ദീര്‍ഘകാലമായി നിലനില്‍ക്കുന്നുണ്ട്. ക്ഷേത്രങ്ങളുടെ പണം പൊതുഖജനാവിലേക്ക് പോകുന്നുവെന്നും ആരോപിക്കപ്പെടുന്നു. ഇത് രണ്ടും തെറ്റായ പ്രചാരണമാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

Next Story

RELATED STORIES

Share it