Latest News

മംഗളൂരുവില്‍ 12കിലോ കഞ്ചാവുമായി 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍

മംഗളൂരുവില്‍ 12കിലോ കഞ്ചാവുമായി 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍
X

മംഗളൂരു: കഞ്ചാവ് വില്‍പന നടത്തിയ 11 മലയാളി വിദ്യാര്‍ഥികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. നഗരത്തിലെ കോളജില്‍ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ യുവാക്കളെയാണ് കഞ്ചാവ് വില്‍പനക്കിടെ സൗത്ത് പോലിസ് സ്റ്റേഷന്‍ ക്രൈം ഡിറ്റക്ഷന്‍ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. നിബിന്‍ കുര്യന്‍, മുഹമ്മദ് അഫ്രിന്‍, മുഹമ്മദ് സ്മാനിദ്, കെ കെ മുഹമ്മദ്, മുഹമ്മദ് ഹനാന്‍, മുഹമ്മദ് ഷാമില്‍, ആദ്യത്ത് ശ്രീകാന്ത്, അരുണ്‍ തോമസ്, സി മുഹമ്മദ് നിഹാല്‍, വി മുഹമ്മദ് ജസീല്‍, പി സിദാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 12കിലോ കഞ്ചാവാണ് പിടികൂടിയത്.

കേരളത്തില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കഞ്ചാവ് വാണിജ്യാടിസ്ഥാനത്തില്‍ വാങ്ങി അത്താവറിലെ കപ്രിഗുഡ്ഡെ പള്ളിക്കു സമീപമുള്ള കിംഗ് കോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റിലെ ജി ഒന്ന് നമ്പര്‍ ഫ്‌ലാറ്റില്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിച്ചതായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സ്‌ക്വാഡിലെ ഹെഡ് പോലിസ് കോണ്‍സ്റ്റബിള്‍ പുത്തരം സിഎച്ച്, കോണ്‍സ്റ്റബിള്‍ മല്ലിക് ജോണ്‍ എന്നിവര്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ അറസ്റ്റു ചെയ്തത്.

റെയ്ഡിനിടെ ഏഴുപാക്കറ്റുകളിലായി ഏകദേശം 12.264 കിലോ കഞ്ചാവും (2,45,280 രൂപ വിലവരും), രണ്ട് ഡിജിറ്റല്‍ അളവ് തൂക്ക മെഷീനുകളും മറ്റ് വസ്തുക്കളും പോലിസ് പിടിച്ചെടുത്തു. പ്രതികളില്‍ നിന്ന് ആകെ 3,52,280 രൂപയുടെ സ്വത്ത് (1,05,000 രൂപ പണമുള്‍പ്പെടെ) കണ്ടുകെട്ടി.

Next Story

RELATED STORIES

Share it