Latest News

കോഴിക്കോട് ജില്ലയില്‍ 1061 പേര്‍ക്ക് കൊവിഡ്

രോഗമുക്തി 888, ടി.പി.ആര്‍ 10.36 %

കോഴിക്കോട് ജില്ലയില്‍ 1061 പേര്‍ക്ക് കൊവിഡ്
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1061 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1040 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10431 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 888 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

10.36 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി വന്ന 2147 പേര്‍ ഉള്‍പ്പടെ 29792 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 662143 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Next Story

RELATED STORIES

Share it