ഇന്ത്യയില്‍ 1000 കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമായെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് ഇതിനകം ആയിരം പരിശോധനാ ലാബുകള്‍ സജ്ജീകരിച്ചു കഴിഞ്ഞതായി ഐസിഎംആര്‍ അറിയിച്ചു. കൊവിഡ് പരിശോധനയുടെ കാര്യത്തില്‍ അതൊരു സുപ്രധാന കാല്‍വെപ്പാണെന്നും ഐസിഎംആര്‍ വിശേഷിപ്പിച്ചു.
ഐസിഎംആര്‍ നല്‍കുന്ന കണക്കനുസരിച്ച് രാജ്യത്ത് 730 സര്‍ക്കാര്‍ ലാബുകളും 270 സ്വകാര്യ ലാബുകളുമാണ് ഉള്ളത്. ജനുവരി 23ന് ഇന്ത്യയില്‍ ആകെ ഒരു കൊവിഡ് ലാബുമാത്രമാണ് ഉണ്ടായിരുന്നത്. മാര്‍ച്ച് 23ന് ലാബുകളുടെ എണ്ണം 160ആയി. ജൂണ്‍ 23ന് അത് 1000ആയി വികസിച്ചു.
കൊവിഡ് ലാബുകള്‍ സജ്ജീകരിക്കാന്‍ എല്ലാ സ്വകാര്യ-പൊതു മേഖലാ സ്ഥാപനങ്ങളോടും ഐസിഎംആര്‍ ആഹ്വാനം ചെയ്തു. ആര്‍ടി റാപിഡ് ടെസ്റ്റ്, പിസിആര്‍, റാപിഡ് ആന്റിജന്‍ ടെസ്റ്റിങ് തുടങ്ങി വിവിധ പരിശോധനകള്‍ക്കുള്ള സൗകര്യം സജ്ജമാക്കാനാണ് ഐസിഎംആര്‍ നിര്‍ദേശിക്കുന്നത്.
പരിശോധനയും സമ്പര്‍ക്ക പരിശോധനയും ചികില്‍സയും മാത്രമാണ് കൊവിഡ് വ്യാപനം തടയാനുള്ള ഏക വഴിയെന്ന നിലയില്‍ ലാബുകളുടെ എണ്ണം വര്‍ധിക്കുന്നത് പ്രധാനമാണെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു.
ഇതുവരെ രാജ്യത്ത് 71,37,716 കൊവിഡ് പരിശോധനകളാണ് നടന്നിട്ടുള്ളത്. അതില്‍ 1,87,223എണ്ണം 24 മണിക്കൂറിനുള്ളിലാണ് നടന്നത്.
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTനബിദിനത്തിന് അലങ്കരിക്കുന്നതിനിടെ മുസ്ലിം സ്ത്രീകളെ ആക്രമിച്ചു
26 Sep 2023 2:13 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTദുബയ് വിമാനത്താവളത്തില് യാത്ര ചെയ്യാന് ഇനി പാസ്പോര്ട്ട് വേണ്ട
21 Sep 2023 1:47 PM GMTചാംപ്യന്സ് ലീഗ് ആരവങ്ങള്ക്ക് ഇന്ന് തുടക്കം
19 Sep 2023 9:50 AM GMTസ്നേഹത്തിന് ഭാഷയുണ്ട്
15 Sep 2023 6:28 AM GMT