Latest News

ദേശീയ ബഹിരാകാശ ദിനാഘോഷം : RH -200 വിക്ഷേപണം നേരിൽ കാണാൻ പൊതുജനങ്ങൾക്ക് നാളെ അവസരം

ദേശീയ ബഹിരാകാശ ദിനാഘോഷം : RH -200 വിക്ഷേപണം നേരിൽ കാണാൻ പൊതുജനങ്ങൾക്ക് നാളെ അവസരം
X

തിരുവനന്തപുരം : കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിയിലെ തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെൻറർ ദേശീയ ബഹിരാകാശ ദിനാചരണ ത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും, കുട്ടികൾക്കും ആയി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. നാളെ നടക്കുന്ന ഓപ്പൺ ഹൗസ് പരിപാടിയിൽ രോഹിണി സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം കാലത്ത് 11 .45 നേരിൽ കാണാൻ അവസരം ലഭിക്കും. സ്പേസ് മ്യൂസിയം സന്ദർശനം, കുട്ടികൾക്കായി വിവിധ മത്സരങ്ങൾ, മുതിർന്ന ശാസ്ത്രജ്ഞന്മാരുമായുള്ള സംവാദം, എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .താല്പര്യമുള്ളവർ https://www.vssc.gov.in/NSPD 2025/open-house.html എന്ന വെബ്സൈറ്റ് മുഖേനയാ , നാളെ നേരിട്ട് VSSC യിൽ എത്തിയോ അപേക്ഷിക്കാം .വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ സ്പേസ് മ്യൂസിയം ഗേറ്റ് വഴിയാണ് പ്രവേശനം . വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനുശേഷം ഗേറ്റിലുള്ള രജിസ്ട്രേഷൻ ഡെസ്ക്കിൽ നിന്ന് പ്രവേശന പാസ് കൈപ്പറ്റണം. മൊബൈൽ ഫോൺ, ക്യാമറ, ഐപാഡ് ,സ്മാർട്ട് വാച്ച് ,എന്നിവ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവേശന സമയത്ത് അനുവദനീയമല്ല. ചന്ദ്രയാൻ - 3 ദൗത്യം വിജയിച്ചതിന്റെ വാർഷികാഘോഷമായി ഓഗസ്റ്റ് 23നാണ് ദേശീയ ബഹിരാകാശ ദിനം ആചരിക്കുന്നത് . ആര്യഭട്ട മുതൽ ഗഗൻയാൻ വരെ പുരാതന വിജ്ഞാനം മുതൽ നൂതന സാധ്യതകളിലൂടെ എന്നാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ പ്രമേയം.

Next Story

RELATED STORIES

Share it