Latest News

ഒമിക്രോണ്‍: ഇന്ന് മാത്രം റദ്ദാക്കിയത് 5000 വിമാനസര്‍വ്വീസുകള്‍

ഒമിക്രോണ്‍ ലോക വ്യാപകമായി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് വര്‍ഷത്തിന്റെ അവസാനത്തെ ദിനമായ വെള്ളിയാഴ്ച മാത്രം ലോക വ്യാപകമായി 5000 ലധികം വിമാനങ്ങള്‍ റദ്ദാക്കി.

ദുബയ്: ഒമിക്രോണ്‍ ലോക വ്യാപകമായി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് വര്‍ഷത്തിന്റെ അവസാന ദിനമായ വെള്ളിയാഴ്ച മാത്രം ലോക വ്യാപകമായി 5000 ലധികം വിമാനങ്ങള്‍ റദ്ദാക്കി. അമേരിക്കയില്‍ മാത്രം 1200 ല്‍ അധികം അഭ്യന്തര സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ക്രിസ്മസ്, പുതുവല്‍സര ആഘോഷ സമയത്താണ് വിമാന യാത്രക്കാരുടെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. നല്ലൊരു ശതമാനം വിമാന ജീവനക്കാരും ഒമിക്രോണ്‍ ബാധിച്ചതിനെ തുടര്‍ന്ന് സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ ലോകത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. യൂറോപ്പിലും അമേരിക്കയിലുമുള്ള യാത്രക്കാരാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ നേരിടുന്നത്. ഒമിക്രോണ്‍ കൂടുതല്‍ പടരുന്നത് കാരണം യാത്രക്കാരുടെ കുറവ് കാരണം യാത്ര നിരക്കുകളും വിമാന കമ്പനികള്‍ കുറച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it