Latest News

വാഹന പരിശോധന: 38,1200 രൂപ പിഴ ഈടാക്കി

വാഹന പരിശോധന: 38,1200 രൂപ പിഴ ഈടാക്കി
X

പെരിന്തൽമണ്ണ: നവംബർ ആദ്യവാരത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം പെരിന്തൽമണ്ണ താലൂക്കിൽ നടത്തിയ വാഹനപരിശോധനയിൽ 126 കേസുകളിൽ നന്നായി 381300 രൂപ പിഴയീടാക്കി. ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിനും, ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും, സൈലൻസർ രൂപമാറ്റം വരുത്തി വാഹനം ഉപയോഗിച്ചതിനും, ആണ് കൂടുതൽ കേസുകളും എടുത്തത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് സേനൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ മനോഹരൻ, അജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പെരിന്തൽമണ്ണ ജോയിൻറ് ആർടിഒ സി യു മുജീബ് അറിയിച്ചു.

Next Story

RELATED STORIES

Share it