സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ചികില്‍സയിലുള്ളത് 2,098 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രോഗികളുടെ എണ്ണം ഒരു ദിവസം ഇരുന്നൂറ് കടക്കുന്നത് ഇതാദ്യമാണ്. വിദേശത്തുനിന്ന് വന്ന 138 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നുവന്ന 30 പേര്‍ക്കുമാണ് രോഗം വന്നിട്ടുള്ളത്. 27 പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ ഉറവിടമറിയാത്ത 3 കേസുകളും ഉള്‍പ്പെടുന്നു.
സംസ്ഥാനത്ത് ഇന്ന് 201 പേരാണ് രോഗമുക്തരായത്. ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 130 ആണ്. സംസ്ഥാനത്ത് രോഗവ്യാപനത്തോത് വര്‍ധിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ ആശുപത്രികളിലുമായി 2098 പേരാണ് ചികില്‍സയിലുള്ളത്.
സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് ഇന്ന് രോഗികള്‍ കൂടുതലുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും ഇന്ന് രോഗം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍കോട് 7, പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം.
RELATED STORIES
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMT