Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ താമസിക്കാന്‍ ഇടമില്ലാത്തവര്‍ക്ക് തണലായി അഭയകേന്ദ്രങ്ങള്‍

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ താമസിക്കാന്‍ ഇടമില്ലാത്തവര്‍ക്ക് തണലായി അഭയകേന്ദ്രങ്ങള്‍
X

മലപ്പുറം: ലോക്ക് ഡൗണിന്റെയും നിരോധനാജ്ഞയുടെയും പശ്ചാത്തലത്തില്‍ തെരുവില്‍ കഴിയുന്നവരുടെയും വഴിയാത്രക്കിടെ കണ്ടെത്തുന്ന അതിഥി തൊഴിലാളികള്‍, ജില്ലയില്‍ താമസത്തിന് ഇടമില്ലാത്തവര്‍ എന്നിവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സൗകര്യങ്ങളോടെ എട്ട് അഭയകേന്ദ്രങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാണ് അഭയ കേന്ദ്രങ്ങള്‍ഒരുക്കിയിട്ടുള്ളത്. അഭയ കേന്ദ്രങ്ങളില്‍ താമസസൗകര്യങ്ങള്‍ക്കൊപ്പം ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.

കൊണ്ടോട്ടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മരുത ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കോട്ടക്കല്‍ ഗവണ്‍മെന്റ് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് അഭയ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.

അഭയ കേന്ദ്രങ്ങളുടെ ചുമതല അതത് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റുമാര്‍ക്കാണ്. അന്തേവാസികള്‍ക്കാവശ്യമായ ഭക്ഷണം, ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്. ചികിത്സാസഹായവും ഓരോ കേന്ദ്രങ്ങളിലുമുണ്ട്. അഭയ കേന്ദ്രങ്ങളുടെ ഏകോപനത്തിനും മുഴുവന്‍ സമയ സേവനങ്ങള്‍ നല്‍കുന്നതിനായി ഓരോ കേന്ദ്രങ്ങളിലും നാല് വീതം വളണ്ടിയര്‍മാരുമുണ്ടായിരിക്കും.

Next Story

RELATED STORIES

Share it