Latest News

കൊവിഡ് 19: കുടിയേറ്റത്തൊഴിലാളികളുടെ യാത്രാപ്രശ്‌നം ചര്‍ച്ച ചെയ്ത യോഗത്തില്‍ പങ്കെടുത്തില്ല; മുസഫര്‍പൂര്‍ ലേബര്‍ സൂപ്രണ്ടിനെതിരേ ക്രിമിനല്‍ കേസ്

കൊവിഡ് 19: കുടിയേറ്റത്തൊഴിലാളികളുടെ യാത്രാപ്രശ്‌നം ചര്‍ച്ച ചെയ്ത യോഗത്തില്‍ പങ്കെടുത്തില്ല; മുസഫര്‍പൂര്‍ ലേബര്‍ സൂപ്രണ്ടിനെതിരേ ക്രിമിനല്‍ കേസ്
X

മുസഫര്‍പൂര്‍: കൊറോണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇതരസംസ്ഥാനത്തൊഴിലാളികളുടെ യാത്രാ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്ന തൊഴില്‍ സൂപ്രണ്ടിനെതിരേ കേസെടുത്തു. മുസഫര്‍പൂര്‍ തൊഴില്‍ സൂപ്രണ്ട് വിനയ് കുമാറിനെതിരേയാണ് പകര്‍ച്ചവ്യാധി ആക്റ്റ് 1897, വകുപ്പ് 2, 3, 4 അനുസരിച്ച് പോലിസ് കേസെടുത്തത്.

ശനിയാഴ്ചയാണ് ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ചന്ദ്രശേഖര്‍ സിങ് കുടിയേറ്റത്തൊഴിലാളികളുടെ യാത്രാപ്രശ്‌നത്തെ നേരിടുന്നതിന് വിവിധ ഡിവിഷനുകളിലുള്ള ഓഫിസര്‍മാരുടെ സഹായം തേടി യോഗം വിളിച്ചത്.

യോഗം തുടങ്ങാറായ സമയമായിട്ടും വിനയ് കുമാറിനെ കാണാതായപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു. പാട്‌നയിലായതിനാല്‍ തനിക്ക് യോഗത്തിനെത്താന്‍ കഴിയില്ലെന്ന് വിനയ് കുമാര്‍ അറിയിച്ചു. എങ്കില്‍ പിന്നീട് ജില്ലാ ആസ്ഥാനത്ത് എത്താന്‍ നിര്‍ദേശിച്ചെങ്കിലും അതും അനുസരിച്ചില്ല.

തുടര്‍ന്നാണ് കേസ് എടുത്തത്. എഫ്‌ഐആര്‍ പറയുന്നതനുസരിച്ച് വിനയ് കുമാര്‍ അനധികൃത ലീവിലാണ്. മുസാഫര്‍പൂരിലെ സര്‍ദാര്‍ ആശുപത്രിയില്‍ എത്തണമെന്ന് പറഞ്ഞപ്പോഴും അവിടെയും അദ്ദേഹം ഹാജരായില്ല. വളരെ ഗുരുതരമായ സാഹചര്യമായിട്ടും അച്ചടക്കം പാലിക്കാനോ, മുതിര്‍ന്ന ഓഫിസര്‍മാരെ അനുസരിക്കാനോ പ്രൊഫഷനലിസം പ്രദര്‍ശിപ്പിക്കാനോ വിനയ് ലാലിന് കഴിഞ്ഞില്ലെന്നും എഫ്‌ഐആര്‍ സൂചിപ്പിക്കുന്നു.

Next Story

RELATED STORIES

Share it