Latest News

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; 170 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ പിടിയില്‍

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; 170 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ പിടിയില്‍
X

വാളയാര്‍: പാലക്കാട് തുടര്‍ച്ചയായ രണ്ടാം ദിവസവും കഞ്ചാവ് വേട്ട. വാളയാറില്‍ നിന്നാണ് 170 കിലോ കഞ്ചാവ് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയത്. എറണാകുളം സ്വദേശിക്ക് വേണ്ടി ആന്ധ്രയില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന കഞ്ചാവാണിത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പോലിസ് പിടിയിലായിട്ടുണ്ട്. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളില്‍ നിന്ന് 2 വടിവാളും കണ്ടെത്തി.

അതേസമയം, ഇന്നലെ വടക്കഞ്ചേരിക്കടുത്ത് നിന്ന് 188 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ പരിശോധനയിലാണ് ഇന്നും വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തത്.

കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. 85 പാക്കറ്റുകളിലായിട്ടാണ് കാറില്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായവര്‍ ഇതിന് മുന്‍പും കഞ്ചാവ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണെന്നും പോലിസ് വ്യക്തമാക്കി. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം തുടര്‍നടപടികള്‍ക്കായി പ്രതികളെ ആലത്തൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി.

Next Story

RELATED STORIES

Share it