ലോകത്ത് 10.69 കോടി കൊവിഡ് ബാധിതര്‍, 23.35 ലക്ഷം മരണം
BY RSN9 Feb 2021 4:33 AM GMT
X
RSN9 Feb 2021 4:33 AM GMT
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ 10.69 കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 23.35 ലക്ഷമായി ഉയര്‍ന്നു. ഏഴ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര് സുഖം പ്രാപിച്ചു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ളത്. യുഎസില്‍ രണ്ട് കോടി എഴുപത്തിയാറ് ലക്ഷം വൈറസ് ബാധിതരാണ് ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര് കൊവിഡ് ബാധിച്ച് മരിച്ചതും അമേരിക്കയിലാണ്. 4.76 ലക്ഷം പേരാണ് മരിച്ചത്. 1.75 കോടി പേര് സുഖം പ്രാപിച്ചു.
ഇന്ത്യയില്‍ 1,08,47,790 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1.41 ലക്ഷം പേര് മാത്രമേ ചികിത്സയിലുള്ളു. 1,05,46,905 പേര് സുഖം പ്രാപിച്ചു. വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1.55 ലക്ഷമായി ഉയര്‍ന്നു. ബ്രസീലില്‍ തൊണ്ണൂറ്റിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നിലവില്‍ 8,68,264 പേരാണ് ചികിത്സയിലുള്ളത്. 2.32 ലക്ഷം പേര് മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം 84 ലക്ഷമായി.
Next Story
RELATED STORIES
വിനോദയാത്രക്ക് പോയ സംഘത്തിലെ യുവാവ് ഹോട്ടല്‍ കെട്ടിടത്തിന്റെ മുകള്‍...
18 May 2024 5:50 PM GMTകണ്ണൂര്‍ പുതിയതെരുവില്‍ വാഹനാപകടം; വളപട്ടണം സ്വദേശി മരിച്ചു
18 May 2024 5:44 PM GMTസി.എ.എയ്ക്ക് കീഴില്‍ പൗരത്വം നല്കാന് സംസ്ഥാനതല സമിതി രൂപീകരിച്ച്...
18 May 2024 6:10 AM GMTസംസ്ഥാന ഹജ്ജ് ക്യാംപ് മെയ് 20 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും
17 May 2024 5:34 AM GMTസംസ്ഥാനത്ത് അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ, നാളെ...
17 May 2024 4:52 AM GMTകപ്പൽ ബോട്ടിലിടിച്ച് മൽസ്യത്തൊഴിലാളികൾ മരിച്ച സംഭവം: ക്യാപ്റ്റനടക്കം...
15 May 2024 4:23 PM GMT