Latest News

അസമിലെ നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ അപലപനീയം; നിയമപരവും മാനുഷികവുമായ ഇടപെടലുകൾ അഭ്യർഥിക്കുന്നു - 'യാസ് മീൻ ഇസ്‌ലാം' - ദേശീയ പ്രസിഡണ്ട് വിമന്‍ ഇന്ത്യ മൂവ്മെൻറ്)

അസമിലെ നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ അപലപനീയം; നിയമപരവും മാനുഷികവുമായ ഇടപെടലുകൾ അഭ്യർഥിക്കുന്നു - യാസ് മീൻ ഇസ്‌ലാം -  ദേശീയ പ്രസിഡണ്ട്   വിമന്‍ ഇന്ത്യ മൂവ്മെൻറ്)
X

ന്യൂഡൽഹി :ജൂലൈ 2025 ല്‍ അസമിലെ ഗോല്‍പാറ, ധുബ്രി, നല്‍ബാരി, ലഖിംപൂര്‍ ജില്ലകളില്‍ 8000-ത്തിലധികം വീടുകള്‍ സമഗ്രമായ പുനരധിവാസ പദ്ധതിയോ ബാധിക്കപ്പെട്ട കുടുംബങ്ങളുടെ മൗലികാവകാശങ്ങളോ പരിഗണിക്കാതെ നിര്‍ബന്ധിതമായി ഒഴിപ്പിക്കുകയും പൊളിച്ചുനീക്കുകയും ചെയ്ത നടപടിയെ വിമന്‍ ഇന്ത്യ മൂവ്മെന്റ് ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഇസ് ലാം ശക്തമായി അപലപിച്ചു.

അഞ്ചു പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ഈ കുടുംബങ്ങളില്‍ പലതും. വാസയോഗ്യമായ ഈ പ്രദേശത്തെ 'വനം സംരക്ഷിത പ്രദേശം' എന്ന് പ്രഖ്യാപിച്ചതിന്റെ മറവില്‍ നടത്തിയ ഈ പെട്ടെന്നുള്ള നടപടി നിഷ്ഠൂരവും മനുഷ്യത്വരഹിതവുമാണ്. മതിയായ നഷ്ടപരിഹാരമോ പുനരധിവാസമോ ഇല്ലാതെ, ഭരണപരവും പാരിസ്ഥിതികവുമായ കാരണങ്ങള്‍ പറഞ്ഞ് ദുര്‍ബലരായ ജനവിഭാഗങ്ങളെ ലക്ഷ്യമിടുന്ന ഒരു ഭയാനകമായ പ്രവണതയെ ഇത് പ്രതിഫലിപ്പിക്കുന്നു.

അതിക്രൂരമായ കുടിയൊഴിപ്പിക്കല്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ ചില സുപ്രധാന ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. താമസക്കാര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍, വോട്ടര്‍ ഐഡികള്‍, റേഷന്‍ കാര്‍ഡുകള്‍, പ്രാദേശിക നികുതി അടച്ച രസീതുകള്‍ എന്നിവയുണ്ടായിട്ടും, അവ അനധികൃത വീടുകളാണെന്ന് സര്‍ക്കാരിന് പറയാന്‍ കഴിയുന്നതെങ്ങിനെയാണ്. ഈ താമസക്കാര്‍ 4-5 പതിറ്റാണ്ടുകളായി 'വനം പ്രദേശത്ത്' താമസിക്കുമ്പോള്‍, അസം സര്‍ക്കാരുകള്‍ എന്തുകൊണ്ട് നിസ്സഹായരായ പാവപ്പെട്ടവര്‍ക്ക് ശരിയായ പുനരധിവാസം ആസൂത്രണം ചെയ്തില്ല. ഈ പൊളിച്ചുനീക്കല്‍ പൊതുവിശ്വാസത്തോടുള്ള വഞ്ചനയും ,ഭരണകൂട അധികാരത്തിന്റെ ദുരുപയോഗവുമാണെന്ന് തോന്നുന്നു. ഇത് സ്വാഭാവിക നീതിയുടെയും ഭരണഘടനാപരമായ അവകാശങ്ങളുടെയും തത്വങ്ങളെ ഇല്ലാതാക്കുന്നു.

അർത്ഥവത്തായ പുനരുധിവാസമോ, ന്യായമായ നഷ്ടപരിഹാരമോ ഇല്ലാത്ത കുടിയൊഴിപ്പിക്കലുകൾ ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21ന് ലംഘിക്കുന്നു. ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്തു തുടർനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകണമെന്ന് ബഹുമാനപ്പെട്ട നീതിന്യായ വ്യവസ്ഥയോട് പ്രത്യേകിച്ച് ഗുവാഹത്തി ഹൈകോടതിയോടും, സുപ്രീംകോടതി ഓഫ് ഇന്ത്യ യോടും വിമൻ ഇന്ത്യ മൂവ്മെൻറ് അഭ്യർത്ഥിക്കുന്നു.

പൊളിച്ചു നീക്കലുകൾ ഉടനടി നിർത്തിവെക്കുക, ഭവനരഹിതരായ കുടുംബങ്ങൾക്ക് അടിയന്തര അഭയവും, ദുരിതാശ്വാസവും നൽകുക, പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനു ഉള്ള ഒരു സുതാര്യ പദ്ധതി അവതരിപ്പിക്കുക . 50 വർഷങ്ങൾക്ക് ശേഷം ജനവാസമുള്ള ഒരു പ്രദേശത്തെ വനഭൂമിയായി പെട്ടെന്ന് തരം തിരിച്ചതിന് പിന്നിലെ യുക്തി വിശദീകരിക്കുക , തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചു. ഇതൊരു നിയമപരമായ പ്രശ്നം മാത്രമല്ല മാനുഷിക പ്രതിസന്ധിയാണ് ,ഒരു ജനാധിപത്യ രാജ്യം എന്ന നിലയിൽ ഇത്തരം ഭരണകൂട നേതൃത്വത്തിലുള്ള അതിക്രമങ്ങൾ 'ഉത്തരവാദിത്വമില്ലാതെ അനുവദിക്കാൻ ഇന്ത്യക്ക് കഴിയില്ല.

നീതി പുലരട്ടെ എന്നും എന്നാൽ ബുൾഡോസറുകൾ പൗരന്മാരുടെ വിധി നിർണയിക്കരുത് എന്നും യാസീൻ ഇസ്‌ലാം കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it