Latest News

ജീവനാംശം പ്രതിമാസം പത്ത് ലക്ഷം രൂപയാക്കണമെന്ന് മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ

ജീവനാംശം പ്രതിമാസം പത്ത് ലക്ഷം രൂപയാക്കണമെന്ന് മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ
X

കൊല്‍ക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയില്‍ നിന്നും പ്രതിമാസം പത്തുലക്ഷം രൂപ ജീവനാംശമായി വേണമെന്ന് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. മുഹമ്മദ് ഷമി പ്രതിമാസം നാലുലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.

2012ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാള്‍ 10 വയസിന് മൂത്ത ഹസിന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്.

ഹസിന്‍ ജഹാനും മകള്‍ ഐറയ്ക്കും ചെലവിനായി പ്രതിമാസം നാലുലക്ഷം രൂപവീതം നല്‍കാന്‍ കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. ഇതേതുടര്‍ന്നാണ് ഹസിന്‍ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ''വിവാഹത്തിന് മുമ്പ് ഞാന്‍ മോഡലിങ്ങും അഭിനയവും ചെയ്തിരുന്നു. എന്റെ ജോലി ഉപേക്ഷിക്കാന്‍ ഷമി നിര്‍ബന്ധിച്ചു. ഞാന്‍ ഒരു വീട്ടമ്മയായി മാത്രം ജീവിക്കുകയാണ് അയാള്‍ക്ക് വേണ്ടത്. എനിക്ക് ഷമിയെ അത്രയധികം ഇഷ്ടമായിരുന്നതുകൊണ്ട് ഞാന്‍ സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നാല്‍ ഇപ്പോള്‍ എനിക്ക് സ്വന്തമായി വരുമാനമില്ല. ഇതിന്റെ എല്ലാ ഉത്തരവാദിത്തവും ഷമിക്കാണ്. അതുകൊണ്ടാണ് ഷമി ഇത് നിഷേധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. ഹസിന്‍ ജഹാന്റെ ജീവിതം നശിപ്പിക്കാനുള്ള വാശി ഷമി ഉപേക്ഷിക്കണം. ഞാന്‍ നീതിയുടെ പാതയിലും അയാള്‍ അനീതിയുടെ പാതയിലുമാണ്. അതിനാല്‍ അയാള്‍ക്ക് എന്നെ നശിപ്പിക്കാന്‍ കഴിയില്ല.'' - ഹസിന്‍ ജഹാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it