- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവാവിനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊന്നു

കാഞ്ഞങ്ങാട്: യുവാവിനെ താമസസ്ഥലത്ത് കഴുത്തറുത്ത്കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തി. കൂടെത്താമസിച്ചിരുന്ന സഹോദരീ ഭര്‍ത്താവിനെ കാണാതായി. ചാലിങ്കാല്‍ രാവണേശ്വരം റോഡിലെ നമ്പ്യാരടുക്കം കമ്മുട്ടില്‍സുശീലാ ഗോപാലന്‍ നഗറിലാണ് സംഭവം. നിര്‍മാണത്തൊഴിലാളി നീലകണ്ഠന്‍ (36) ആണ് മരിച്ചത്. നീലകണ്ഠന്റെ സഹോദരി സുശീലയുടെ ഭര്‍ത്താവും ബംഗളൂരു സ്വദേശിയുമായ ഗണേശനെയാണ് കാണാതായത്. ഞായറാഴ്ച രാത്രി വരെ ഗണേശന്‍ വീട്ടിലുണ്ടായിരുന്നു.
നീലകണ്ഠന്റെ സഹോദരി ലീലാവതിയുടെ മകന്‍ അഭിജിത്ത് തിങ്കളാഴ്ച രാവിലെ ചായയുമായെത്തിയപ്പോള്‍ വീട് പുറത്തുനിന്നും താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. സമീപത്തുണ്ടായിരുന്ന താക്കോലെടുത്ത് തുറന്നപ്പോഴാണ് നീലകണ്ഠനെ മരിച്ച നിലയില്‍ കണ്ടത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. നീലകണ്ഠന്റെ ഭാര്യയുംകുഞ്ഞും ഒരാഴ്ച മുമ്പാണ് സ്വദേശമായ ബംഗളൂരുവിലേക്ക്പോയത്. ഗണേശന്റെ ഭാര്യ സുശീലയും ബംഗളൂരുവിലാണുള്ളത്. ഗണേശനും നിര്‍മാണത്തൊഴിലാളിയാണ്. ഇരുവരും തമ്മില്‍ കൂലിത്തര്‍ക്കമുള്ളതായി സംശയിക്കുന്നുണ്ട്.
കൊലപാതക വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാര്‍, അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ വി മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. പരിശോധനയില്‍ സ്ഥലത്തുനിന്ന് ഒരു കൊടുവാള്‍ കണ്ടെത്തിയിട്ടുണ്ട്.ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധനാസംഘത്തിലുണ്ടായിരുന്നു. പരേതരായ പൊന്നപ്പന്‍- കമലാവതിദമ്പതികളുടെ മകനാണ് നീലകണ്ഠന്‍. ഭാര്യ: ആശ. മകള്‍: ആത്മിക (രണ്ടര). സഹോദരങ്ങള്‍: സുശീല, ലീലാവതി, പരേതരായ രമണി, മംഗള, സുബ്രഹ്മണ്യന്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















