Latest News

കാപ്‌ബെല്‍ വില്‍സന്‍ എയര്‍ ഇന്ത്യ സിഇഒ

കാപ്‌ബെല്‍ വില്‍സന്‍ എയര്‍ ഇന്ത്യ സിഇഒ
X

ന്യൂഡല്‍ഹി: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സബ്‌സിഡിയറിയായ സ്‌കൂട്ടിന്റെ സിഇഒ കാംപ്‌ബെല്‍ വില്‍സനെ എയര്‍ ഇന്ത്യയുടെ സിഇഓയും എംഡിയുമായി നിയമിച്ചു. ടാറ്റ ഗ്രൂപ്പാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

ടര്‍ക്കിഷ് എയര്‍ലൈന്‍സ് ചെയര്‍മാന്‍ ഇല്‍കര്‍ ഐസിയെ തല്‍സ്ഥാനത്ത് നിയമിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പുപ്രകടിപ്പിച്ചതോടെ ഐസിതന്നെ സ്ഥാനമൊഴിഞ്ഞു.

26 വര്‍ഷത്തെ സേവന പരിചയമുള്ള വില്‍സന്‍(50) ഈ രംഗത്തെ വിദഗ്ധനായി പരിഗണിക്കപ്പെടുന്നയാളാണ്. സിംഗപ്പൂര്‍ എയര്‍ലൈന്റെ ന്യൂസിലാന്റിലെ കമ്പനിയില്‍ ട്രെയിനിയായാണ് വില്‍സന്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് കാനഡയില്‍ എസ്‌ഐഎയിലും ഹോംങ്കോങിലും ജപ്പാനിലും ജോലി ചെയ്തു. 2011ല്‍ സിംഗപ്പൂരിലേക്ക് മടങ്ങി. അവിടെ സ്‌കൂട്ടില്‍ സിഇഒ ആയി. 2016 വരെ അവിടെ തുടര്‍ന്നു. പിന്നീട് മറ്റ് ചില കമ്പനികളിലേക്ക് മാറിപ്പോയെങ്കിലും 2020 ഏപ്രിലില്‍ തിരികെ സ്‌കൂട്ടിലെത്തി.

Next Story

RELATED STORIES

Share it