ദുബയിലെ സ്ഥാപനത്തിലേക്ക് ഹിന്ദുക്കള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് അറിയിപ്പ്; വ്യാജമെന്ന് കമ്പനി
ഹിന്ദുക്കള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് കാണിച്ച് ദുബയ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പേരിലിറങ്ങിയ അറിയിപ്പ് നിഷേധിച്ച് അധികൃതര്‍.
ദുബയ്: ഹിന്ദുക്കള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് കാണിച്ച് ദുബയ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പേരിലിറങ്ങിയ അറിയിപ്പ് നിഷേധിച്ച് അധികൃതര്‍. ജി.ബി.എം.ടി സ്റ്റീല്‍ സര്‍വീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് അറിയിപ്പ് പ്രചരിപ്പിച്ചത്. സ്ഥാപനത്തില്‍ സേഫ്ടി ഓഫിസര്‍മാരുടെ അഞ്ച് ഒഴിവുണ്ടെന്നും ഹിന്ദു ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നുമായിരുന്നു അറിയിപ്പ്. 3000 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെയായിരുന്നു ശമ്പള വാഗ്ദാനം. സി.വി അയക്കാനുള്ള ഇമെയിലും ഫോണ്‍ നമ്പറുമെല്ലാം ഇതിനൊപ്പം നല്‍കിയിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്ത് വന്നത്
സ്ഥാപനം ഇങ്ങനെയൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും വ്യാജമാണെന്നും ദുബയ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ആരാണ് ഈ പരസ്യത്തിന് പിന്നില്‍ എന്നറിയില്ല. സ്ഥാപനത്തെ അപകീര്‍ത്തിപെടുത്താനും അതുവഴി പണം തട്ടാനുമുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായും കമ്പനി പ്രതികരിച്ചു. യു.എ.ഇ രാജകുടുംബാംഗം ശൈഖ ഹിന്ദിന് അടക്കം പലരും ഈ അറിയിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. വിവേചനം യു.എ.ഇയില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് നിങ്ങള്‍ പറഞ്ഞിട്ട് ഇത് എന്താണ് എന്നായിരുന്നു ചിലരുടെ ചോദ്യം. ഇത് യു.എ.ഇ ഭരണാധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരണമെന്ന് കാണിച്ച് രാഷ്ട്രനേതാക്കള്‍ക്കും പലരും ട്വീറ്റ് ഷെയര്‍ ചെയ്തിരുന്നു.
RELATED STORIES
മല്സ്യബന്ധനത്തിനിടെ കടലില്വീണ് തൊഴിലാളിയെ കാണാതായി
10 Aug 2022 5:11 AM GMTപീഡനക്കേസില് കോണ്ഗ്രസ് നഗരസഭ കൗണ്സിലര് അറസ്റ്റില്
10 Aug 2022 5:07 AM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസ്; പ്രതികളുടെ വീട്ടില് ഇഡി റെയ്ഡ്
10 Aug 2022 4:58 AM GMTമഴയ്ക്ക് താല്ക്കാലിക ശമനം; അതിരപ്പിള്ളി ഒഴികെയുള്ള ടൂറിസം...
10 Aug 2022 4:23 AM GMTചൈനയില് പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT'ഗവര്ണര് രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMT