Latest News

യുഎഇയില്‍ കിന്റര്‍ ജോയ് നീക്കം ചെയ്തു കേരളത്തില്‍ പരിശോധന നടത്തിയിട്ടില്ല.

ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കിന്റര്‍ ജോയ് ചോക്ലേറ്റുകള്‍ നീക്കം ചെയ്ത് നശിപ്പിച്ചതായി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ ദുബയ് നഗരസഭയും അബുദബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അഥോറിറ്റി ( അഡഫ്‌സ) അറിയിച്ചു. ഇത്തരം ചോക്ലേറ്റുകളില്‍ സാല്‍മൊണെല്ല ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി

യുഎഇയില്‍ കിന്റര്‍ ജോയ് നീക്കം ചെയ്തു  കേരളത്തില്‍ പരിശോധന നടത്തിയിട്ടില്ല.
X

ദുബയ്/തിരുവനന്തപുരം: ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കിന്റര്‍ ജോയ് ചോക്ലേറ്റുകള്‍ നീക്കം ചെയ്ത് നശിപ്പിച്ചതായി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ ദുബയ് നഗരസഭയും അബുദബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അഥോറിറ്റി ( അഡഫ്‌സ) അറിയിച്ചു. ഇത്തരം ചോക്ലേറ്റുകളില്‍ സാല്‍മൊണെല്ല ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. അതേ സമയം കേരളത്തിലെത്തുന്ന ഇത്തരം ചോക്ലേറ്റുകളില്‍ പരിശോധന നടത്തിയിട്ടില്ലെന്ന് ഫുഡ് സേഫ്റ്റി കേരള വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തേജസ് ന്യൂസിനോട് പറഞ്ഞു. മുട്ടയുടെ ആകൃതിയിലുള്ള പ്ലാസ്റ്റിക്ക് കവറില്‍ ലഭിക്കുന്ന ചോക്ലേറ്റുകള്നോടൊപ്പം കുട്ടികളിപ്പാട്ടങ്ങളും നല്‍കുന്നത് കൊണ്ട് ചെറിയ കുട്ടികളായിരുന്നു ഇതിന്റെ ഇതിന്റെ ഉപഭോക്താക്കള്‍. ഇതിനകത്തുള്ള ചെറിയ കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ വായിലിട്ട് വിഴുങ്ങാന്‍ സാധ്യതയുള്ളത് കൊണ്ട് വില്‍പ്പനക്കാരോട് ഈ ഉല്‍പ്പന്നങ്ങള്‍ നിരുല്‍ഹാസപ്പെടുത്താന്‍ ആവശ്യപ്പെടാറുണ്ടെന്ന് മലപ്പുറം ജില്ലയിലെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയിലും കിന്റര്‍ ജോയ് ചോക്ലേറ്റുകള്‍ പിന്‍വലിച്ചിരുന്നു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അഡഫ്‌സ വ്യക്തമാക്കി. 2001 മുതല്‍ ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റര്‍ ജോയ് ഇന്ത്യ അടക്കം 170 രാജ്യങ്ങളില്‍ വില്‍പ്പന നടത്തുന്നുണ്ട്. മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ള ബാരാമതി പ്ലാന്റിലാണ് ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്നാണ് കിന്റര്‍ജോയ് ഇന്ത്യ അധികൃതര്‍ അവകാശപ്പെടുന്നത്.

Next Story

RELATED STORIES

Share it