Latest News

കോഴിക്കോട് ജില്ലാ സബ് ജൂനിയര്‍ വുഷു ചാംപ്യന്‍ഷിപ്പ് സമാപിച്ചു

കോഴിക്കോട് ജില്ലാ സബ് ജൂനിയര്‍ വുഷു ചാംപ്യന്‍ഷിപ്പ് സമാപിച്ചു
X

കോഴിക്കോട്: വികെ കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ജില്ലാ വുഷു ചാംപ്യന്‍ഷിപ്പില്‍ തൌലു വിഭാഗത്തില്‍ 52 പോയന്റ് നേടി സദ്ഭവനാ വൂഷു ക്ലബ്ബ് ഓവറോള്‍ ചാംപ്യന്‍മാരായി. 41 പോയിന്റോടു കൂടി പാലാഴി വൂഷു ക്ലബ്ബ് രണ്ടാംസ്ഥാനവും 39 പോയിന്റോടു കൂടി അരക്കിണര്‍ വൂഷു ക്ലബ് മൂന്നാംസ്ഥാനവും, സാന്‍ഷൂ വിഭാഗത്തില്‍ 48 പോയിന്റോടു കൂടി അരക്കിണര്‍ വൂഷു ക്ലബ് ഒന്നാംസ്ഥാനവും 47 പോയിന്റോടു കൂടി കുറ്റിയാടി വൂഷു ക്ലബ് രണ്ടാം സ്ഥാനവും 17 പോയിന്റോടു കൂടി നരിപ്പറ്റ വൂഷു ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചാംപ്യന്‍ഷിപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ് സുലൈമാന്‍ ഉദ്്്ഘാടനം ചെയ്തു. വൂഷു അസോസിയേഷന്‍ പ്രസിഡന്റ് എ.പി സൈതാലി അധ്യക്ഷത വഹിച്ചു.19 ക്ലബ്ബുകളില്‍ നിന്നായി 200ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ചടങ്ങില്‍ ജില്ലാ വൂഷു അസോസിയേഷന്‍ സെക്രട്ടറി ആരിഫ് സിപി സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ അംഗം പ്രേമചന്ദ്രന്‍, നവാസ് കെസി, പ്രദീഷ് ജിആര്‍, ഷബീര്‍, റാഹില്‍ റഹ്മാന്‍ എകെ, അയൂബ് പികെ, വിനിദാസ് വി സംസാരിച്ചു.

ഫെബ്രുവരി 24 മുതല്‍ 28 വരെ വരെ റഷ്യയിലെ മോസ്‌കോയില്‍ നടന്ന മോസ്‌കോ സ്റ്റാര്‍ 2022 വുഷു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മെഡല്‍ നേടിയ നാല് മലയാളി താരങ്ങളെ കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. കെയുഡബ്ല്യൂജെ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ മൊമെന്റോ സമ്മാനിച്ചു. ജി.ആര്‍ പ്രദീഷ്,ലൂഹ സുനീര്‍ അഭിരാം പി, സിദ്ധാര്‍ത് റിജു എന്നിവരാണ് രാജ്യത്തിനഭിമാനനേട്ടം കൈവരിച്ചത്.

Next Story

RELATED STORIES

Share it