Latest News

തളിക്കുളത്ത് ബയോഫ്‌ളോക് മത്സ്യകൃഷി വിളവെടുത്തു

തളിക്കുളത്ത് ബയോഫ്‌ളോക് മത്സ്യകൃഷി വിളവെടുത്തു
X

തൃശൂര്‍: പ്രധാനമന്ത്രി മത്സ്യ സമ്പതാ യോജന പദ്ധതി പ്രകാരം തളിക്കുളത്ത് ബയോഫ്‌ളോക് മത്സ്യകൃഷി വിളവെടുത്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ആര്‍.പി.ടി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് മത്സ്യകൃഷി നടത്തിയത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മീനുകള്‍ കൃഷി ചെയ്യുക എന്ന കാഴ്ചപ്പാടാണ് നൂതന സാങ്കേതിക വിദ്യയായ ബയോഫ്‌ളോക് കൊണ്ട് ഉദ്ദേശിക്കുന്നത്. നാല് മീറ്റര്‍ വ്യാസവും 16,000 ലിറ്റര്‍ കപ്പാസിറ്റിയുമുള്ള ഏഴ് കൃത്രിമ കുളങ്ങളിലാണ് 6 മാസം മുമ്പ് 7000 ഗിഫ്റ്റ് തിലാപ്പിയ മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ആറ് മാസം കൊണ്ട് ഓരോ മീനുകളും 400 ഗ്രാം വീതം തൂക്കമുള്ളതായി. സര്‍ക്കാര്‍ സബ്‌സിഡി ഉള്‍പ്പെടെ ഏഴരലക്ഷം രൂപ ചിലവഴിച്ചാണ് ആര്‍.പി.ടി ഗ്രൂപ്പ് ബയോ ഫ്‌ളോക്ക് മത്സ്യക്കൃഷി ആരംഭിച്ചത്.

ചടങ്ങില്‍ മുന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ മത്സ്യകൃഷി വിളവെടുത്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ അനിത, പഞ്ചായത്തംഗങ്ങളായ സുമന ജോഷി, ഷാജി ആലുങ്ങല്‍, പ്രോജക്ട് കോഡിനേറ്റര്‍ പി.വി.ഹിത, ആര്‍.പി.ടി. ഗ്രൂപ്പ് അംഗം നൗഷാദ് ചെപ്പു എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it