ഐപിഎ ഇഗ്‌നൈറ്റ് ഇന്ന് ദുബയില്‍
ദുബയ്: കേരള സ്റ്റാര്‍ട്ടപ് മിഷന്‍, മലയാളി ബിസിനസ് ഡോട്‌കോം സഹകരണത്തില്‍ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) ഒരുക്കുന്ന 'ഇഗ്‌നൈറ്റ് 2022' ടെക് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് ഇന്ന് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റര്‍കോണ്‍ടിനെന്റല്‍ ഹോട്ടലില്‍ ഒരുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സാങ്കേതിക മേഖലയില്‍ നിക്ഷേപാവസരങ്ങള്‍ തേടുന്നവരുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മിഡില്‍ ഈസ്റ്റിലെ ഏറ്റവും ആകര്‍ഷകമായ മെഗാ ടെക് ഇവന്റായിരിക്കുമിത്.ഇതോടനുബന്ധിച്ച്,നടക്കുന്ന ബിസിനസ് എക്‌സിബിഷന്‍ ഞായറാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 6 മണി വരെയും, സ്റ്റാര്‍ട്ടപ് നിക്ഷേപത്തിലെ മാര്‍ഗനിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട ഇന്ററാക്റ്റീവ് ഫോറം വൈകുന്നേരം 6 മുതല്‍ 8 മണി വരെയും, സാങ്കേതിക വിദ്യയിലൂടെ ബിസിനസിനെ എങ്ങനെ ഉയരങ്ങളിലെത്തിക്കാമെന്ന വിഷയം ആസ്പദമാക്കിയുള്ള വിദഗ്‌ധോപദേശ സെഷന്‍ രാത്രി 8 മുതല്‍ 10 വരെയും നടക്കുന്നതാണ്.
രാവിലെ ആരംഭിക്കുന്ന എക്‌സിബിഷനില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ഇരുപതോളം കമ്പനികള്‍ പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന കോണ്‍ഫറന്‍സില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഡയറക്ടര്‍ പി.എം റിയാസ്, കോഓര്‍ഡിനേറ്റര്‍ നസീഫ് എന്നിവര്‍ പങ്കെടുക്കും.
മലബാര്‍ എയ്ഞ്ചല്‍ നെറ്റ്‌വര്‍ക് ചെയര്‍മാന്‍ ശൈലന്‍ സുഗുണന്‍, ഫ്രഷ് 2 ഹോം കോഫൗണ്ടര്‍ മാത്യു ജോസഫ് എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷനും, കേരളത്തില്‍ നിന്നുള്ള 4 പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍വെസ്റ്റര്‍ പിച്ചുമുണ്ടാകും.
ഭാവിയില്‍ ടെക്‌നോളജിയുടെ വാതായനങ്ങള്‍ തേടുന്ന ഓരോ മലയാളിക്കും അവസരങ്ങളുടെ അനന്ത സാധ്യതകളാണ് 'ഇഗ്‌നൈറ്റ് 2022' കാത്തു വെച്ചിരിക്കുന്നതെന്ന് മലയാളി ബിസിനസ് ഡോട്‌കോം ഫൗണ്ടര്‍ മുനീര്‍ അല്‍വഫ പറഞ്ഞു.
യുഎഇയിലെ മലയാളി ബിസിനസ് മേഖലയില്‍ ടെക്‌നോളജിയിലൂടെ ശക്തമായ മുന്നേറ്റം നടത്തിയ ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്ക് ഉപയോഗപ്രദമാകുന്ന ലോകത്തിലെ ആദ്യ മലയാളി ഇകൊമേഴ്‌സ് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്‌ളേസായ മലയാളി ബിസിനസ് ഡോട്‌കോം, ആദ്യ പടിയായി 1000 മലയാളി ബിസിനസുകാരെയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ, എസ്എംഇകള്‍ക്ക് ഓണ്‍ലൈന്‍ വഴി സര്‍വീസുകള്‍ നടത്താനും ഓണ്‍ലൈന്‍ പേയ്‌മെന്റ് സ്വീകരിക്കാനും സൗകര്യമുണ്ടാകുമെന്നും മുനീര്‍ വ്യക്തമാക്കി.
ബിസിനസ് മേഖല കൂടുതല്‍ ആധുനികവത്കരിക്കപ്പെടുന്ന കാലത്ത് ഈ രംഗത്ത് സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍ സംരംഭകര്‍ക്ക് പരിചയപ്പെടുത്താനും അതിന്റെ സാധ്യതകള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനുമായാണ് ഐപിഎ 'ഇഗ്‌നൈറ്റ് 2022' ഒരുക്കുന്നതെന്ന് ചെയര്‍മാന്‍ വി.കെ ഷംസുദ്ദീന്‍ അറിയിച്ചു.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: മലപ്പുറം സ്വദേശി കെ പി കമാലിന് ജാമ്യം
12 Sep 2024 12:44 PM GMTസീതാറാം യെച്ചൂരി അന്തരിച്ചു
12 Sep 2024 10:56 AM GMTകൂട്ട മതംമാറ്റം ആരോപിച്ച കേസ്: മൗലാനാ കലീം സിദ്ദീഖി ഉള്പ്പെടെ 12...
12 Sep 2024 10:23 AM GMTകൊടിഞ്ഞി ഫൈസല് വധം: സര്ക്കാര് നിയമിച്ച സ്പെഷ്യല് പബ്ലിക്...
11 Sep 2024 2:15 PM GMTആലപ്പുഴയിലെ സര്ക്കാര് സ്കൂളില് വിദ്യാര്ഥിക്ക് നേരെ അധ്യാപികയുടെ...
11 Sep 2024 8:11 AM GMTവിഎച്ച്പി യോഗത്തില് ഹിജാബ് വിലക്ക് ശരിവച്ച സുപ്രിംകോടതി ജഡ്ജിയും
11 Sep 2024 6:31 AM GMT