- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുരന്തങ്ങളെ അതിജീവിക്കാന്‍ ദുരന്ത നിവാരണ സാക്ഷരതയ്ക്ക് മുന്‍തൂക്കം നല്‍കണം: മന്ത്രി കെ രാജന്‍

തൃശൂര്‍: ദുരന്തങ്ങളെ അതിജീവിക്കാന്‍ ദുരന്തനിവാരണ സാക്ഷരതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന കാലഘട്ടത്തിലേയ്ക്ക് നാം മാറേണ്ടതുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. വിദ്യാഭ്യാസത്തിലൂടെ ദുരിതമേഖലകളില്‍ യുവജനശക്തി ഉറപ്പാക്കി ദുരന്ത ലഘൂകരണം കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് കീഴില്‍ ജില്ലാതലത്തില്‍ രൂപീകരിച്ച വളണ്ടിയര്‍ സേനയുടെ തിരഞ്ഞെടുത്ത ക്യാപ്റ്റന്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രകൃതി ചൂഷണത്തിനെതിരെ വിരല്‍ ചുണ്ടാന്‍ കഴിയുംവിധം യൂത്ത് ആക്ഷന്‍ ഫോഴ്‌സിനെ വിപുലീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരന്തനിവാരണം, മറ്റ് ദുരിത മേഖലകള്‍ എന്നിവിടങ്ങളില്‍ യുവജന ശക്തി ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് കീഴില്‍ രൂപീകരിച്ച വളണ്ടിയര്‍ സേനയാണ് യൂത്ത് ആക്ഷന്‍ ഫോഴ്‌സ്. പഞ്ചായത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തലങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
94 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് 90 പേര്‍ക്കാണ് രണ്ട് ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്. 18 നും 30 നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികളും 50 ആണ്‍കുട്ടികളും പരിശീലനത്തിന്റെ ഭാഗമായി.
തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ കെ വി വൈ എഫ് സ്‌റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ പിഎം സാജന്‍, ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഒ എസ് സുബീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി ടി സബിത തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















