Latest News

മഴക്കെടുതി: സ്ഥിതിഗതികള്‍ വിലയിരുത്തി റവന്യൂ മന്ത്രി

മഴക്കെടുതി: സ്ഥിതിഗതികള്‍ വിലയിരുത്തി റവന്യൂ മന്ത്രി
X

തൃശൂര്‍: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. കൃത്യമായ മുന്‍കരുതലുകളെടുത്ത് ഘട്ടം ഘട്ടമായി മാത്രമേ ഡാമുകള്‍ തുറക്കാവൂ എന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഡാമിലെയും പുഴകളിലെയും വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യം ജില്ലാ കലക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ വെള്ളം കയറാന്‍ സാധ്യതയുള്ള

വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ അതത് പഞ്ചായത്തുകളിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. മിക്ക പഞ്ചായത്തുകളിലും കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ള പഞ്ചായത്തുകള്‍ സജ്ജമായിരിക്കണമെന്ന്മന്ത്രി അറിയിച്ചു. ക്യാമ്പുകളില്‍ വസ്ത്രം, കുടിവെള്ളം എന്നിവ ഉറപ്പാക്കണം. കോവിഡ് രോഗികള്‍ക്ക് ഡിസിസികളില്‍ സൗകര്യമൊരുക്കണം. എല്ലാ ക്യാമ്പുകളിലും ക്വാറന്റൈനിലുള്ളവര്‍ക്ക് പ്രത്യേക മുറികള്‍ തയ്യാറാക്കണം.

ജില്ലയിലെ ക്യാമ്പുകളുടെ പൊതു ചുമതല ഡെപ്യൂട്ടി കലക്ടര്‍ ഉഷ ബിന്ദുമോള്‍ക്ക് നല്‍കി. റവന്യൂ ഉദ്യോഗസ്ഥന്‍, പഞ്ചായത്ത് പ്രതിനിധി, 1 പൊലീസ് നോഡല്‍ ഓഫീസര്‍ എന്നിവരെ ഓരോ ക്യാമ്പിലും ഉറപ്പാക്കണം. ചാലക്കുടി പുഴയ്ക്ക് മാത്രമായി ഇരിങ്ങാലക്കുട ആര്‍ഡിഒ എം എച്ച് ഹരീഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. ഇറിഗേഷന്‍ വകുപ്പ് ഓരോ സ്‌പോര്‍ട്ടിലും ഉദ്യോഗസ്ഥരെ നിയോഗിക്കണം. ടൂറിസം കേന്ദ്രങ്ങളില്‍ ആളുകളെ അനുവദിക്കരുതെന്ന് റൂറല്‍ എസ്പി ജി പൂങ്കുഴലിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍ സജ്ജമാണ്.

യോഗത്തില്‍ മന്ത്രി ആര്‍ ബിന്ദു, കെ കെ രാമചന്ദ്രന്‍ എംഎല്‍എ, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍, കലക്ടര്‍ ഹരിത വി.കുമാര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it