- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''ഞങ്ങള്‍ ക്ഷമിക്കും പക്ഷേ, അതിരുവിടരുത്''; കര്‍ഷകര സമരക്കാര്‍ക്കെതിരേ ഭീഷണി മുഴക്കി ഹരിയാന മുഖ്യമന്ത്രി

ഛണ്ഡിഗഢ്: സംസ്ഥാനത്ത് തുടരുന്ന കര്‍ഷക സമരത്തോട് അസംതൃപ്തി പ്രകടിപ്പിച്ച് ഹരിയാന സംസ്ഥാന സര്‍ക്കാര്‍. കര്‍ഷക സമരക്കാരും നേതാക്കളും സമരരംഗത്ത് സംയമനം പാലിക്കണമെന്നും അത് പാലിച്ചില്ലെങ്കില്‍ ആര്‍ക്കും ഗുണകരമാവില്ലെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഭീഷണി മുഴക്കി. കര്‍ഷക സമരക്കാര്‍ പരിധിലംഘിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
യുപി ഡല്‍ഹി അതിര്‍ത്തിയായ ഗാസിപൂരില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കര്‍ഷകര്‍ ശുദ്ധരാണ്. എല്ലാവര്‍ക്കും മതിപ്പുണ്ട്. എന്നാല്‍ ചില നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അതിന് മങ്ങലേല്‍പ്പിച്ചിരിക്കുന്നു. സഹോദരിമാരുടെയും പെണ്‍മക്കളുടെയും അന്തസ്സിനെ ചോദ്യം ചെയ്തിരിക്കുന്നു. കൊലപാതകങ്ങള്‍ നടക്കുന്നു. റോഡുകള്‍ തടസ്സപ്പെടുത്തുന്നു. എല്ലാ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും അപലിക്കുന്നു- ഖത്താര്‍ പറഞ്ഞു.
സ്വന്തം ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുന്ന നേതാക്കള്‍ക്ക് കര്‍ഷകരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധങ്ങള്‍ നേരിടേണ്ടിവരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങളെ കാണേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ഗ്രാമങ്ങളിലേക്ക് കടക്കാന്‍ അനുവദിക്കുകയില്ലെന്ന് കര്‍ഷകര്‍ ഭീഷണി മുഴക്കുന്നു. കര്‍ഷകരും ജനങ്ങളുടെ ഭാഗമാണ്. എന്നാല്‍ പരിധി ലംഘിക്കുന്നത് ആര്‍ക്കും ഗുണകരമാവില്ല- അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കഴിഞ്ഞ വര്‍ഷം നവംബറിലാണ് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായ സമരം തുടങ്ങിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















