Latest News

ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ കുട്ടികളുടെ ഉല്ലാസ കേന്ദ്രമാകുന്നു

ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ കുട്ടികളുടെ ഉല്ലാസ കേന്ദ്രമാകുന്നു
X

ഷാര്‍ജ: ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ കുട്ടികള്‍ക്ക് ഉല്ലാസ കേന്ദ്രമായി. ദീര്‍ഘ നാളത്തെ കോവിഡ് കാത്തിരിപ്പിന് ശേഷം ലഭിച്ച ആദ്യത്തെ പൊതു പരിപാടിയാണ് ഷാര്‍ജ റീഡിംഗ് ഫെസ്റ്റിവല്‍. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം നല്‍കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കുട്ടികളുടെ ചിത്രവര, പഠനം, വായനശീലം, പാചകം തുടങ്ങിയ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ കുട്ടികളുടെ പ്രിയപ്പെട്ട നിരവധി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും അവര്‍ക്ക് മുമ്പിലെത്തുന്നുണ്ട്. ബഹുവര്‍ണ്ണത്തില്‍ അലങ്കരിച്ചിട്ടുള്ള സ്റ്റാളുകളും വഴി നിറയെ ഒരുക്കിയിട്ടുള്ള കാര്‍ട്ടൂണുകളും ചിത്രങ്ങളും മുതിര്‍ന്നവരെ ആകര്‍ഷിക്കുന്നതാണ്. വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം അനുവദിക്കുന്നത്. സെല്‍ഫികളെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാന്‍ പ്രത്യേക ബാനറുകളും ഒരുക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it