Latest News

ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലിന് തുടക്കമായി

കുട്ടികളുടെ വായനാശീലം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഷാര്‍ജ സര്‍ക്കാര്‍ നടത്തുന്ന 12 മത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലിന് തുടക്കമായി.

ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലിന് തുടക്കമായി
X

ഷാര്‍ജ: കുട്ടികളുടെ വായനാശീലം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഷാര്‍ജ സര്‍ക്കാര്‍ നടത്തുന്ന 12 മത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലിന് തുടക്കമായി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമി ആണ് ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മനോഹരമായ സ്റ്റാളുകള്‍ ഒരുക്കിയാണ് ഈ വര്‍ഷം വായനോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ്. 11 ദിവസം നീണ്ട് നില്‍ക്കുന്ന ചടങ്ങില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബാലസാഹിത്യകാരന്‍മാര്‍ പങ്കെടുക്കും. കുട്ടികളുടെ സര്‍ഗ്ഗാത്മക ശൈലി വളര്‍ത്തി എങ്ങനെ പഠനത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് പ്രത്യേക പരിശീലനം നല്‍കും. അമ്പതോളം രാജ്യങ്ങളില്‍ നിന്നായി 395 പ്രതിനിധികളാണ് പുസ്തകോല്‍സവത്തില്‍ പങ്കെടുക്കുന്നത്.

Next Story

RELATED STORIES

Share it