Latest News

മലയാളിയുടെ സ്ഥാപനത്തിന് നാലാം തവണയും ദുബയ് സര്‍ക്കാരിന്റെ പുരസ്‌ക്കാരം.

മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് തുടര്‍ച്ചായി നാലാം തവണയും ദുബയ് സര്‍ക്കാരിന്റെ പുരസ്‌ക്കാരം. കൊല്ലം സ്വദേശി പികെ സജീവിന്റെ ഉടമസ്ഥതയിലുള്ള അരോമ ഇന്റര്‍നാഷണല്‍ ബില്‍ഡിംഗ് കോണ്‍ട്രാക്ടിംഗ് കമ്പനിക്കാണ് ഈ അപൂര്‍വ്വ നേട്ടം

മലയാളിയുടെ സ്ഥാപനത്തിന് നാലാം തവണയും ദുബയ് സര്‍ക്കാരിന്റെ പുരസ്‌ക്കാരം.
X


ദുബയ്: മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് തുടര്‍ച്ചായി നാലാം തവണയും ദുബയ് സര്‍ക്കാരിന്റെ പുരസ്‌ക്കാരം. കൊല്ലം സ്വദേശി പികെ സജീവിന്റെ ഉടമസ്ഥതയിലുള്ള അരോമ ഇന്റര്‍നാഷണല്‍ ബില്‍ഡിംഗ് കോണ്‍ട്രാക്ടിംഗ് കമ്പനിക്കാണ് ഈ അപൂര്‍വ്വ നേട്ടം. മികച്ച കമ്പനികള്‍ക്ക് ദുബയ് സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌ക്കാരമാണ് തഖ്ദീര്‍ അവാര്‍ഡ്. തൊഴിലാളികളുടെ ക്ഷേമം, അവകാശ സംരക്ഷണം, മികവുറ്റ താമസം, ആരോഗ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് തഖ്ദീര്‍ അവാര്‍ഡ് നല്‍കുന്നത്. ദുബയ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍ത്യത്തില്‍ ദുബയ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസക്കാരം. 3500 ഓളം വരുന്ന തൊഴിലാളികളെ സുഹൃത്തുക്കളെ പോലെ കണക്കാക്കി മുന്നോട്ട് പോകുന്നത് കൊണ്ടാണ് തുടര്‍ച്ചായി നാലാം തവണയും ഈ പുരസക്കാരെ തങ്ങളെ തേടി എത്തിയതെന്ന് പികെ സജീവ് മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് പ്രതിസന്ധി സമയങ്ങളിലും തൊഴിലാളികളോടൊപ്പം താങ്ങായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിമാന നേട്ടമായി കരുതുന്നുതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it