എടവണ്ണയിലും കാട്ടാന ഇറങ്ങി
നിലമ്പൂരിലെ ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങിയതിനെ പിന്നാലെ എടവണ്ണയിലും കാട്ടാന ഇറങ്ങി. എടവണ്ണ ചളിപ്പാടം കുരുണി കോളനിയിലെ ടാപ്പിംഗ് തൊഴിലാളികളാണ് വെളുപ്പിന് 3 മണിക്ക് ആനയെ കണ്ടതെന്ന് ചളിപ്പാടം സ്വദേശി അനീഷ് പറഞ്ഞു.

കബീര്‍ എടവണ്ണ
എടവണ്ണ: നിലമ്പൂരിലെ ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങിയതിനെ പിന്നാലെ എടവണ്ണയിലും കാട്ടാന ഇറങ്ങി. എടവണ്ണ ചളിപ്പാടം കുരുണി കോളനിയിലെ ടാപ്പിംഗ് തൊഴിലാളികളാണ് വെളുപ്പിന് 3 മണിക്ക് ആനയെ കണ്ടതെന്ന് ചളിപ്പാടം സ്വദേശി അനീഷ് പറഞ്ഞു. ആളുകള്‍ ഓടിക്കൂടി ബഹളം വെച്ച് ആനയെ ഓടിപ്പിക്കുകയായിരുന്നു. ഇവിടെയുള്ള നേന്ത്രവാഴ തോട്ടവും റബര്‍ മരങ്ങളും ആന നശിപ്പിച്ചിട്ടുണ്ട്. അര്‍ദ്ധ രാത്രി 12 മണിക്ക് ചാലിയാര്‍ പുഴ മറി കടന്ന് ആനകള്‍ മമ്പാട് ഭാഗത്തേക്ക് പ്രവേശിച്ചതായി കേരള ഫോറസ്റ്റ് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ തേജസ് ന്യൂസിനോട് പറഞ്ഞു. ഡിസംബര്‍ മുതല്‍ മാര്‍ച്ച് മാസം വരെ ആനകള്‍ ഇണ ചേരുന്ന സമയമാണിതെന്നും ഹോര്‍മോണുകളുടെ വ്യത്യാസം സംഭവിക്കുന്ന സമയമായതിനാല്‍ ഏറെ ദൂരം സഞ്ചരിക്കുന്ന പ്രവണതയുള്ള സമയമാണിത്. ഒറ്റക്കൊമ്പന്‍ കഴിയുന്ന അധീന പ്രദേശങ്ങളില്‍ മറ്റു കൊമ്പനാനകള്‍ പ്രവേശിച്ചാലും ആന അക്രമാസക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ചക്കയും വാഴപ്പഴവും ആനകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അത് കൊണ്ട് തന്നെ ഇഷ്ട ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് ആനകളെ കൂടുതല്‍ ആകര്‍ഷിക്കും. എപ്പോഴും ആന പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള ഇത്തരം പ്രദേശത്തുള്ളവര്‍ ഏറെ ജാഗ്രത പാലിക്കണമെന്നും രാത്രി കാലങ്ങളില്‍ വീട്ടിന് പുറത്ത് മുഴുവന്‍ ലൈറ്റ് ഓണ്‍ ആക്കി വെക്കണം. വെളുപ്പിന് പുറത്തിറങ്ങുന്ന ടാപ്പിംഗ് അടക്കമുള്ള തൊഴിലാളികളും പ്രാര്‍ത്ഥനക്ക് പുറത്തിറങ്ങുന്ന വിശ്വാസികളും ഏറെ ജാഗ്രത പാലിക്കണമെന്നും ഡിഎഫ്ഒ മുന്നിറിയിപ്പ് നല്‍കി.
RELATED STORIES
സുരേഷ് ഗോപിയെ വേണ്ടെന്ന് സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ...
22 Sep 2023 8:31 AM GMTമല്ലുട്രാവലറെയും ഷിയാസ് കരീമിനെയും പരിപാടികളില്‍ നിന്ന്...
22 Sep 2023 6:50 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്‍; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ...
22 Sep 2023 6:26 AM GMTനിപ: ഏഴ് സാംപിളുകള്‍ കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി
22 Sep 2023 5:47 AM GMTപക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTവയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMT