Latest News

വൈക്കത്ത് ആറ്റിലേക്ക് ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി

വൈക്കത്ത് ആറ്റിലേക്ക് ചാടിയ  പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി
X

കോട്ടയം: വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപഴ ആറ്റിലേക്ക് ചാടിയ രണ്ടു പെണ്‍കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി അമൃത (21), ആര്യധ (21) എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ പൂച്ചാക്കല്‍ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ആര്യയുടെ മൃതദേഹം പെരുമ്പളത്തുനിന്നാണ് കണ്ടെത്തിയത്. 14 തീയതി രാത്രി ഏഴരയോടെയാണ് രണ്ട് യുവതികള്‍ ആറ്റിലേക്ക് ചാടിയത്.

അഞ്ചല്‍ ആയുര്‍ സ്വദേശികളായ പെണ്‍കുട്ടികളാണ് രണ്ട് ദിവസം മുമ്പ് വീട് വിട്ട് ഇറങ്ങിയത്. കോളജിലേക്ക് പോയ പെണ്‍കുട്ടികള്‍ പിന്നീട് തിരികെ എത്തിയില്ല. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിരിന്നു. പിന്നീടാണ് പെണ്‍കുട്ടികള്‍ ആറ്റിലേക്ക് ചാടിയെന്ന വിവരം ലഭിച്ചത്. ആറ്റിന്റെ തീരത്ത് നിന്നും കണ്ടെത്തിയ ചെരുപ്പുകള്‍ ഇവരുടേതാണെന്ന് ബന്ധുക്കള്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് ആറ്റില്‍ തിരച്ചില്‍ തുടങ്ങുകയായിരുന്നു.




Next Story

RELATED STORIES

Share it