ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ; കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണം മാത്രം

ന്യൂഡല്‍ഹി: നാളെ ഞായറാഴ്ച ഇന്ത്യയില്‍ സൂര്യഗ്രഹണം അനുഭവപ്പെടും. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണമാണ് നാളെ അനുഭവപ്പെടുന്നത്.
ചന്ദ്രന്‍, സൂര്യനും ഭൂമിയ്ക്കുമിടയില്‍ വരുന്നതിന്റെ ഭാഗമായി ഭൂമിയുടെ ഉപരിതലത്തില്‍ ചന്ദ്രന്റെ നിഴല്‍ പതിക്കുമ്പോഴാണ് സൂര്യഗ്രഹണം അനുഭവപ്പെടുന്നത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുന്ന സ്ഥലത്ത് ഇരുട്ടനുഭവപ്പെടും. ആ സമയം വളരെ ചെറിയതായിരിക്കും. അല്ലാത്ത ഇടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണവും അനുഭവപ്പെടും. സൂര്യന്റെ മധ്യത്തെ മാത്രം മറയ്ക്കുമ്പോള്‍ അത് വലയ ഗ്രഹണമായി മാറും.
ജൂണ്‍ 21ന് രാവിലെ 9.15ന് രാവിലെയാണ് ഗ്രഹണം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12.10 പൂര്‍ണതയിലെത്തും. 3.03 ന് പൂര്‍ത്തിയാകും. സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക ആഫ്രിക്കയിലെ കോംഗോയിലാണ്. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഗ്രഹണം തുടങ്ങുക. അത് ഏകദേശം രാവിലെ 10.12 നാണ്. 11.49ന് വലയം ദൃശ്യമാകും. 11.50 ന് അവസാനിക്കും. ഇന്ത്യയില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ വലയ ഗ്രഹണം ദൃശ്യമാകും. കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ്.
വലയ ഗ്രഹണം ഏറ്റവും മനോഹരമായി ദൃശ്യമാകുന്ന ചില സ്ഥലങ്ങളില്‍ സൂരത്ഗര്‍, സിര്‍സ, ജക്കാല്‍, കുരുക്ഷേത്ര, യമുനനഗര്‍, ഡറാഡൂണ്‍, തപോവന്‍, ജോഷിമഠ് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു. നെഹ്രു പ്ലാനറ്റോറിയം നല്‍കുന്ന വിവരമനുസരിച്ച് ഭുജില്‍ നിന്നാണ് ഗ്രഹണം ആരംഭിക്കുക, 9.58ന്. ദിബ്രുഗറില്‍ 2.29ല്‍ ദൃശ്യമാവുന്നതോടെ ഗ്രഹണത്തിന് സമാപ്തിയാവും.
ആഫ്രിക്ക, ഏഷ്യ, പെസഫിക്, ഇന്ത്യന്‍ മഹാ സമുദ്രം, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലാണ് ഗ്രഹണം അനുഭവപ്പെടുക.
അടുത്ത സൂര്യഗ്രഹണം ഡിസംബര്‍ 14നാണ് ഉണ്ടാവുക. അത് പൂര്‍ണ സൂര്യഗ്രഹണമായിരിക്കും.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT