Latest News

ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം; ചെരുപ്പ് കമ്പനി കത്തിനശിച്ചു

ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം; ചെരുപ്പ് കമ്പനി കത്തിനശിച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. ഇന്ന് രാവിലെ ഡല്‍ഹി കേശവപുരത്തെ ചെരുപ്പ് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.

തീഅണയ്ക്കുന്നതിനു വേണ്ടി 15 ഫയര്‍സര്‍വീസ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെ ആര്‍ക്കും ജീവഹാനിയുണ്ടായതായി റിപോര്‍ട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ എത്തുന്നതേയുള്ളൂ.

ഇന്നലെ അര്‍ധരാത്രിയില്‍ തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദിലെ ചേരിപ്രദേശത്തും തീപിടുത്തം നടന്നിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രിയ്ക്കു ശേഷമാണ് സംഭവം.

''ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തുഗ്ലക്കാബാദിലെ ചേരിയില്‍ തീപിടുത്തമുണ്ടായ വിവരം ലഭിക്കുന്നത്. വിവരമറിഞ്ഞ ഉടനെ എല്ലാ പോലിസുകാരും സ്ഥലത്തെത്തി. ഇവിടെയുള്ള ഏതാണ്ട് 10001200 കുടിലുകള്‍ക്ക് തീപിടിച്ചു.'' സൗത്ത് ഈസ്റ്റ് പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേന്ദ്രപ്രസാദ് മീന പറഞ്ഞു.

Next Story

RELATED STORIES

Share it