Latest News

ഔദ പ്രകാരമുള്ള ആദ്യ വിമാനം റിയാദില്‍ നിന്ന്‌ മനിലയിലേക്കു പറന്നു

ഔദ പ്രകാരമുള്ള ആദ്യ വിമാനം റിയാദില്‍ നിന്ന്‌ മനിലയിലേക്കു പറന്നു
X

ദമ്മാം: കൊവിഡ് 19 പ്രതിസന്ധിക്കിടയില്‍ നാടുകളിലേക്കു തിരിച്ചുപോവാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ജവാസാത് ഏര്‍പ്പെടുത്തിയ ഔദ പ്രോഗ്രാം പ്രകാരം ആദ്യ വിമാനം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നു. 296 യാത്രക്കാരുമായി മനിലയിലേക്കാണ് ആദ്യ വിമാനം പറന്നത്.

എക്‌സിറ്റ്, റീ എന്‍ട്രി വിസകളുള്ളവര്‍ക്കും എല്ലാത്തരം സന്ദര്‍ശന വിസക്കാര്‍ക്കും ടൂറിസം വിസക്കാര്‍ക്കും ഔദ പ്രകാരം നാടുകളിലേക്കു പോവാന്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് സജ്ജീകരണമൊരുക്കുമെന്ന് സൗദി ജവാസാത് വ്യക്തമാക്കി.

Next Story

RELATED STORIES

Share it