Latest News

സന്നദ്ധസേവനം സിപിഎം രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് എസ് ഡി പി ഐ

സന്നദ്ധസേവനം സിപിഎം രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് എസ് ഡി പി ഐ
X

കാസര്‍കോട്: കൊവിഡ് 19മായി ബന്ധപ്പെട്ട സന്നദ്ധ സേവനത്തിന് യുവജന കമ്മീഷന്റെ കീഴിലുള്ള യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍ സിപിഎം നിയന്ത്രണത്തിലുള്ള യുവാക്കളെ മാത്രം തിരികിക്കേറ്റാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം. അതിനു വേണ്ടി മറ്റ് സന്നദ്ധപ്രവര്‍ത്തകരെ ഒഴിവാക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഓണ്‍ലൈനില്‍ അപേക്ഷിക്കാം എന്നുപറയുന്ന സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് അംഗങ്ങള്‍ ആവശ്യത്തിനായി എന്നാണ്. പഞ്ചായത്തുകളില്‍ ബന്ധപ്പെട്ടാല്‍ അവിടെയും ഭരണകക്ഷികളുടെ താല്‍പര്യത്തിന് വഴങ്ങി സന്നദ്ധപ്രവര്‍ത്തകരെ തടയുന്നു. സംസ്ഥാനത്ത് പ്രളയവും മറ്റു കെടുതികളും ഉണ്ടാകുമ്പോള്‍ സമൂഹമനസാക്ഷിയെ ഉണര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരാണ് ഇങ്ങനെ മാറ്റിനിര്‍ത്തപ്പെട്ടവരില്‍ പലരും. ഇത് ദൂരവ്യാപകമായ ഫലങ്ങളാണ് സൃഷ്ടിക്കുക. ഈ കൊറോണ കാലത്തെങ്കിലും സേവന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറിനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it