കശ്മീരിനെ പരാമര്‍ശിച്ച് പ്രിയങ്ക വദ്രയുടെ നബിദിനാശംസ

കശ്മീരിനെ പരാമര്‍ശിച്ച് പ്രിയങ്ക വദ്രയുടെ നബിദിനാശംസ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക വദ്രയുടെ നബിദിനാശംസയില്‍ കശ്മീരിനെ കുറിച്ച് പരാമര്‍ശം. ആഗസ്റ്റ് 5 മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂയില്‍ കഴിയുന്ന കശ്മീരിലെ സഹോദരി സഹോദരന്മാരടക്കമുള്ള ഇസ്‌ലാമിക വിശ്വാസികള്‍ക്കാണ് പ്രിയങ്ക ആശംസകള്‍ നേര്‍ന്നത്. കഴിഞ്ഞ നാല് മാസമായി കശ്മീരിലെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ച ആശംസയില്‍ സൂചിപ്പിച്ചു.

ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി എടുത്തു കളഞ്ഞത്. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ മുന്‍മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും കരുതല്‍ തടങ്കലിലായി. കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ദേശീയ നേതാക്കളുടെ പല ശ്രമങ്ങളും പരാജയപ്പെട്ടു.


കശ്മീരി ജനതയെ കേന്ദ്രം അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ കോടതികളെ സമീപിച്ചിരുന്നു.

RELATED STORIES

Share it
Top