കാസർഗോട്ട് പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം ഇസ് ലാം സ്വീകരിച്ച യുവാവിന്റേത്; ദുരൂഹതയെന്ന് നാട്ടുകാർ
ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഷാനവാസും മാതാവും ഇസ്‌ലാം സ്വീകരിച്ചത്. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും നാട്ടുകാർ വ്യക്തമാക്കി.
കാസർഗോഡ്: ആനക്കാലിലെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചെട്ടുംകുഴി സ്വദേശി ഷാനവാസ് എന്ന ഷൈൻ കുമാ (28) റിന്റേതാണ് മൃതദേഹം. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്ന് പോലിസ് അറിയിച്ചു. പരിസരവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കയാണ്.
ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഷാനവാസും മാതാവും ഇസ്‌ലാം സ്വീകരിച്ചത്. സെപ്തംബർ ഇരുപത്തിയാറാം തീയതിയാണു ഷാനവാസിനെ അവസാനമായി കണ്ടതെന്നും പിന്നീട് ഇദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. തന്റെ മകനെ കാണാനില്ലെന്ന് പറഞ്ഞ് രണ്ടാഴ്ച മുമ്പ് ഷാനവാസിന്റെ മാതാവ് കാസർഗോഡ് പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും നാട്ടുകാർ വ്യക്തമാക്കി. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT