അഞ്ചിലങ്കം: വോട്ടെടുപ്പ് ആരംഭിച്ചു, ആറിടത്ത് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു

അഞ്ചിലങ്കം: വോട്ടെടുപ്പ് ആരംഭിച്ചു, ആറിടത്ത് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. അതേസമയം ആശങ്കയായി സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. മഞ്ചേശ്വരം ഒഴികെ നാലു മണ്ഡലങ്ങളിലും കനത്ത മഴയാണ്. ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ബൂത്തുകളില്‍ നീണ്ട നിര ഒരിടത്തും കാണാനില്ല. എറണാകുളത്ത് ആറിടത്ത് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. എറണാകുളത്ത് പോളിങ് സ്‌റ്റേഷനുകളില്‍ വെള്ളം കയറി. പ്രധാന പാതകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ബൂത്തുകളിലെ വൈദ്യൂതി തടസ്സവും പ്രതിസന്ധി ആകുകയാണ്. തിരുവനന്തപുരം വട്ടിയുര്‍ക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ മഴ തുടരുമെന്നാണ് പ്രവചനം. കനത്ത മഴ തുടരുകയാണെങ്കിലും അരൂര്‍ മണ്ഡലത്തില്‍ കൃത്യസമയത്ത് തന്നെ വോട്ടെടുപ്പ് നടപടികള്‍ ആരംഭിച്ചു. മന്ദഗതിയിലാണ് വോട്ടെടുപ്പ് തുടങ്ങിയിട്ടുള്ളത്.

RELATED STORIES

Share it
Top