നടി ടിപി രാധാമണി അന്തരിച്ചു

നടി ടിപി രാധാമണി അന്തരിച്ചു

ചെന്നൈ: പഴയകാല നടി ടിപി രാധാമണി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദബാധയെത്തെത്തുടര്‍ന്ന് ചികിൽസയിലായിരുന്നു. ഭര്‍ത്താവ് കനയ്യലാല്‍, മകന്‍ അഭിനയ്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

എഴുപതുകളില്‍ സജീവമായി സിനിമാ രംഗത്ത് ഉണ്ടായിരുന്ന രാധാമണി സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ 'തമ്പ്രാന്‍ തൊടുത്തത് മലരമ്പ് ' എന്ന ഗാനരംഗത്തില്‍ അഭിനയിച്ചു. തിലകന്‍ ആദ്യമായി അഭിനയിച്ച പെരിയാറില്‍ തിലകന്റെ സഹോദരിയായി വേഷമിട്ടതും രാധാമണിയായിരുന്നു. അരവിന്ദന്റെ ഉത്തരായനം,കൊടിയേറ്റം, ഒരിടത്ത്, ആരണ്യകം,മുദ്ര തുടങ്ങി മുപ്പത്തിയഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ഹിറ്റ്ലറിലാണ് മലയാളത്തില്‍ അവസാനമായി വേഷമിട്ടത്. ഷാരൂഖ് ചിത്രം ചെന്നൈ എക്സ്പ്രസ് തമിഴില്‍ വിജയ് സേതുപതിക്കൊപ്പം വണ്‍മ്മം എന്നിവയിലാണ് രാധാമണി അവസാനമായി വേഷമിട്ടത്.

RELATED STORIES

Share it
Top