ജോളിയുടെ ഷാള്‍ നീക്കാൻ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു
BY SHN17 Oct 2019 5:07 PM GMT
X
SHN17 Oct 2019 5:07 PM GMT
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി മുഖം മറച്ചിരുന്ന ഷാള്‍ നീക്കാന്‍ ശ്രമിച്ച യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ ജോളിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് യുവാവ് ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചത്. കക്കഞ്ചേരി സ്വദേശി ഷാജുവിനെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. താലൂക്കാശുപത്രിയില്‍ ജോളിയെ കൊണ്ടുവന്നതറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ക്കിടയിലൂടെയെത്തിയ ഷാജു ഷാള്‍ വലിച്ചുനീക്കുകയായിരുന്നു. ജോളിക്ക് സുരക്ഷയൊരുക്കിയ പോലിസ് ഉടനെ ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Next Story
RELATED STORIES
ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും നേട്ടം; ബിജെപിക്കും...
31 May 2023 6:46 AM GMTഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMT