കശ്മീരിൽ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനം ഇന്നുമുതല്‍ പുനസ്ഥാപിക്കും

കശ്മീരിൽ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനം ഇന്നുമുതല്‍ പുനസ്ഥാപിക്കും

ന്യൂഡല്‍ഹി: കശ്മീരില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ഇന്നുമുതല്‍ പുനഃസ്ഥാപിച്ചേക്കും. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സാധാരണനില കൈവരിക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ സേവനം പുനഃസ്ഥാപിക്കാന്‍ ജമ്മുകശ്മീര്‍ ഭരണകൂടം ഒരുങ്ങുന്നത്. അതേസമയം ഇന്റര്‍നെറ്റ്, പ്രീപെയ്ഡ് മൊബൈല്‍ സേവനവും ഉടന്‍ ലഭിക്കില്ല. വിനോദ സഞ്ചാരികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞദിവസം പിന്‍വലിച്ചെങ്കിലും മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കാത്തതിനാല്‍ സഞ്ചാരികള്‍ വരാന്‍ വിമുഖത കാണിക്കുന്നതായി ട്രാവല്‍ അസോസിയേഷന്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍മാത്രം അനുവദിക്കാനുള്ള തീരുമാനം.

RELATED STORIES

Share it
Top