Latest News

ഡിസൈന്‍ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.

ഏറെ ജോലി സാധ്യതയുള്ള ഡിസൈന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ (എന്‍ഐഡി) ലേക്കും മുംബൈ ഐഐടി കീഴിലുള്ള ഡിസൈന്‍ കോഴ്‌സുകളിലേക്കുള്ള ബിരുദ, ബിരുദാനന്തര, ഗവേഷണ പഠനങ്ങള്‍ക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വിജയിച്ച ഏത് വിഷയമെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി കോഴ്‌സിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ

മുബൈ: ഏറെ ജോലി സാധ്യതയുള്ള ഡിസൈന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ (എന്‍ഐഡി) ലേക്കും മുംബൈ ഐഐടി കീഴിലുള്ള ഡിസൈന്‍ കോഴ്‌സുകളിലേക്കുള്ള ബിരുദ, ബിരുദാനന്തര, ഗവേഷണ പഠനങ്ങള്‍ക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വിജയിച്ച ഏത് വിഷയമെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി കോഴ്‌സിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്‍ഐഡിയുടെ ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഹരിയാന, മദ്ധ്യപ്രദേശ്, ആസ്സാം എന്നീ സ്ഥാപനത്തിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം അടുത്ത മാസം 13 വരെയാണ്. വിദ്യാര്‍ത്ഥികളെ പ്രാഥമിക പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്നവരുടെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് വീണ്ടും അഭിമുഖം നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. മുംബൈ ഐഐടിയുടെ പ്രവേശന പരീക്ഷയായ യുസീഡ് വിജയിക്കുന്നവര്‍ക്ക് നേരിട്ടാണ് പ്രവേശനം നല്‍കുന്നത്. ഗുവാഹട്ടി, ഹൈദരാബാദ്, ജബല്‍പൂര്‍ എന്നീ ഐഐടികളുടെ ഡിസൈന്‍ കോഴ്‌സുകള്‍ക്കും ഈ പ്രവേശന പരീക്ഷയില്‍ വിജയിച്ചാല്‍ മതി. ഈ പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനം ദിവസം അടുത്ത മാസം 9 ആണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ്) യുടെ കണ്ണൂര്‍ അടക്കമുള്ള 15 സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയുടെ അപേക്ഷയും ഈ മാസം തന്നെ ആരംഭിക്കും. പിന്നാക്ക വിഭാഗങ്ങള്‍ 27 ശതമാനം സംവരണമാണ് ഈ വിദ്യാലയങ്ങളിലുളളത്.

Next Story

RELATED STORIES

Share it