Latest News

ബഹിരാകാശത്ത് നിഗൂഢ വസ്തുക്കള്‍ കണ്ടെത്തി

പരിണാമ ഭൂപടം പദ്ധതിയുടെ ഭാഗമായി നടത്തിയ നിരീക്ഷണത്തിനിടയിലാണ് ജ്യോതിശാസ്ത്രജ്ഞര്‍ വൃത്താകൃതിയിലുള്ള ഈ വസ്തുക്കള്‍ കണ്ടെത്തിയത്.

ബഹിരാകാശത്ത് നിഗൂഢ വസ്തുക്കള്‍ കണ്ടെത്തി
X

സിഡ്‌നി: ബഹിരാകാശത്ത് നിഗൂഢവസ്തുക്കളുടെ സാനിധ്യം ദൃശ്യമായതായി ശാസ്ത്രജ്ഞര്‍. വെസ്‌റ്റേണ്‍ സിഡ്‌നിയിലെ ശാസ്ത്രജ്ഞര്‍ ഓസ്‌ട്രേലിയന്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ അറേ പാത്ത്‌ഫൈന്‍ഡര്‍ (അസ്‌കാപ്പ്) ദൂരദര്‍ശിനി ഉപയോഗിച്ച് നടത്തിയ ഗവേഷണത്തിലാണ് റേഡിയോ തരംഗങ്ങളാല്‍ രൂപപ്പെട്ട നാല് വൃത്താകൃതിയിലുള്ള വസ്തുക്കള്‍ കാണപ്പെട്ടത്. ആസ്‌ട്രോഫിസിക്‌സ് അപ്ലൈഡ് ഡാറ്റ സയന്‍സ് പ്രൊഫസര്‍ കെ നോക്റ്റസും സഹപ്രവര്‍ത്തകരുമാണ് പുതിയ കണ്ടെത്തലിനു പിന്നില്‍.


പരിണാമ ഭൂപടം പദ്ധതിയുടെ ഭാഗമായി നടത്തിയ നിരീക്ഷണത്തിനിടയിലാണ് ജ്യോതിശാസ്ത്രജ്ഞര്‍ വൃത്താകൃതിയിലുള്ള ഈ വസ്തുക്കള്‍ കണ്ടെത്തിയത്. കണ്ടെത്തിയവയുടെ അരികുകള്‍ തിളക്കമാര്‍ന്നതാണ്. ഇത് അജ്ഞാതമായ ഏതോ വസ്തുവിനെയാണ് അടയാളപ്പെടുത്തുന്നത് എന്നും ഇതിനെകുറിച്ചു പുറത്തിറക്കിയ ഗവേഷണ പ്രബന്ധത്തില്‍ പറയുന്നുണ്ട്.




Next Story

RELATED STORIES

Share it