Kerala

അപകീര്‍ത്തിപരമായ വാര്‍ത്ത: മറുനാടന്‍ മലയാളിക്കെതിരേ ജമാഅത്തെ ഇസ്‌ലാമി വക്കീല്‍ നോട്ടീസയച്ചു

ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് മറുനാടന്‍ മലയാളി പ്രക്ഷേപണം ചെയ്ത വാര്‍ത്ത ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

അപകീര്‍ത്തിപരമായ വാര്‍ത്ത:  മറുനാടന്‍ മലയാളിക്കെതിരേ ജമാഅത്തെ ഇസ്‌ലാമി വക്കീല്‍ നോട്ടീസയച്ചു
X

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മറുനാടന്‍ മലയാളി വെബ് പോര്‍ട്ടലിനെതിരേ വക്കീല്‍ നോട്ടീസ് അയച്ചു.സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മുഹമ്മദലിയാണ് പോര്‍ട്ടലിനെതിരേ വക്കീല്‍ നോട്ടീസ് അയച്ചത്.

ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് മറുനാടന്‍ മലയാളി പ്രക്ഷേപണം ചെയ്ത വാര്‍ത്ത ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദും കശ്മീര്‍ ജമാഅത്തും രണ്ട് വ്യത്യസ്ത സംഘടനകളാണെന്നിരിക്കെ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് നോട്ടീസില്‍ പറയുന്നു.

കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ള വാര്‍ത്തയില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ കേന്ദ്ര ആസ്ഥാനത്തിന്റെ നെയിംബോര്‍ഡാണ് പ്രദര്‍ശിപ്പിച്ചതെന്നും സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ വാര്‍ത്ത പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞ് അത് യൂട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഒരു കോടി രൂപ നഷ്ട പരിഹാരമായി ഈടാക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it