മുഴുവന്‍ കടങ്ങളും എഴുതിതള്ളണമെന്ന് കെ എം മാണികോട്ടയം. പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന മുഴുവന്‍ ജനങ്ങളുടേയും രണ്ട് ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ എഴുതിതള്ളണമെന്നും രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളുടെ പലിശ പൂര്‍ണമായും ഒഴിവാക്കണമെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി എംഎല്‍എ ആവശ്യപ്പെട്ടു. പാര്‍ട്ടി ജില്ലാ ഉന്നതാധികാരസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ വീട് പൂര്‍ണമായും ഭാഗികമായും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയ കാര്‍ഷിക വിളകള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക വളരെ അപര്യാപ്തമാണെന്നും ഈ തുക കര്‍ഷകര്‍ക്ക് വര്‍ദ്ധിപ്പിച്ച് നല്‍കണമെന്നും കെ എം മാണി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top