ദുരിതാശ്വാസ ഫണ്ട് വഴിതിരിച്ചുവിടാന്‍ സാധ്യതയെന്ന് കുഞ്ഞാലിക്കുട്ടിപ്രളയത്തിന്റെ പേരില്‍ ലഭിച്ച ഫണ്ട് മറ്റു കാര്യങ്ങള്‍ക്ക് വേണ്ടി വഴിതിരിച്ചുവിടാന്‍ നീക്കമുണ്ടോ എന്ന് സംശയമുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. പ്രളയത്തിന്റെ പേരില്‍ ലഭിച്ച ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ചേര്‍ക്കുന്നത് ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ പേരില്‍ ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട് തുടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതും സംശയകരമാണ്. ലീഗ് ശേഖരിക്കുന്ന ഫണ്ടുകൊണ്ട് സ്വന്തമായി ഭവന നിര്‍മാണ പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പാണക്കാട്ട് പറഞ്ഞു.

RELATED STORIES

Share it
Top